Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bjp

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ കേ​സ്; ഭ​യ​പ്പെ​ടു​ത്താ​മെ​ന്ന​ത് വ്യാ​മോ​ഹം മാ​ത്രം: വി.​ഡി.സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ഉ​ത്ത​രാ​ഖ​ണ്ഡ് സ​ർ​ക്കാ​ർ കേ​സെ​ടു​ത്ത​തി​നെ വി​മ​ർ​ശി​ച്ച് വി.​ഡി.​സ​തീ​ശ​ൻ. അ​നീ​തി​ക്കും അ​യി​ത്താ​ചാ​ര​ത്തി​നു​മെ​തി​രെ ശ​ബ്ദ​മു​യ​ർ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യെ കേ​സെ​ടു​ത്ത് ഭ​യ​പ്പെ​ടു​ത്താ​മെ​ന്ന​ത് സം​ഘ​പ​രി​വാ​റി​ന്‍റെ വ്യാ​മോ​ഹം മാ​ത്ര​മാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ പ​ങ്കെ​ടു​ത്ത ഹ​ൽ​ദ്വാ​നി​യി​ലെ രാം​ലീ​ല മൈ​താ​നം ശു​ദ്ധി​യാ​ക്കി​യ​ത് ജ​നാ​ധി​പ​ത്യ​ത്തി​നും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ​ക്കും എ​തി​രാ​യ വെ​ല്ലു​വി​ളി​യാ​ണ്. ഖാ​ർ​ഗെ​യെ​പ്പോ​ലൊ​രു മു​തി​ർ​ന്ന നേ​താ​വ് പ​ങ്കെ​ടു​ത്ത വേ​ദി​യി​ൽ സം​ഘ​പ​രി​വാ​ർ ന​ട​ത്തി​യ ന​ട​പ​ടി അ​യി​ത്ത​ത്തി​ന്‍റെ ആ​ധു​നി​ക രൂ​പ​മാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

സ​മ​ത്വ​ത്തി​നും മ​നു​ഷ്യ​ന്‍റെ അ​ന്ത​സി​നും വേ​ണ്ടി​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി സം​സാ​രി​ക്കു​ന്ന​ത്. ഉ​യ​രു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ന്ന​തി​ന് പ​ക​രം പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ പീ​ഡ​ന​നി​രോ​ധ​ന നി​യ​മ​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്ത് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത് സം​ഘ​പ​രി​വാ​ർ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഭീ​രു​ത്വ​മാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

National

അ​നു​രാ​ഗ് താ​ക്കൂ​റും സ്‌​മൃ​തി ഇ​റാ​നി​യും അ​മ​ര​ത്തേ​ക്ക്; നി​തി​ൻ ന​ബീ​ന്‍റെ ടീം ​റെ​ഡി

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യു​ടെ പു​തി​യ ദേ​ശീ​യ ഭാ​ര​വാ​ഹി പ​ട്ടി​ക ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ക്കു​ന്ന ടീ​മി​ൽ യു​വാ​ക്ക​ൾ​ക്കും പ​രി​ച​യ​സ​മ്പ​ന്ന​രാ​യ നേ​താ​ക്ക​ൾ​ക്കും ഒ​രു​പോ​ലെ പ്രാ​ധാ​ന്യം ന​ൽ​കാ​നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​നം.

വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും സം​ഘ​ട​നാ ശ​ക്തി​പ്പെ​ടു​ത്ത​ലും ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ ടീം ​രൂ​പീ​ക​രി​ക്കു​ന്ന​ത്. മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​നു​രാ​ഗ് താ​ക്കൂ​റും സ്മൃ​തി ഇ​റാ​നി​യും പാ​ർ​ട്ടി സം​ഘ​ട​നാ രം​ഗ​ത്തേ​ക്ക് തി​രി​ച്ചെ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട ഇ​രു​വ​ർ​ക്കും ദേ​ശീ​യ ത​ല​ത്തി​ൽ സു​പ്ര​ധാ​ന സം​ഘ​ട​നാ ചു​മ​ത​ല​ക​ൾ ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. 

ദേ​ശീ​യ ത​ല​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന മു​ഖ​ങ്ങ​ളാ​യ താ​ക്കൂ​റി​ന്‍റെ​യും ഇ​റാ​നി​യു​ടെ​യും തി​രി​ച്ചു​വ​ര​വ് പാ​ർ​ട്ടി​ക്ക് കൂ​ടു​ത​ൽ ക​രു​ത്തേ​കു​മെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ട്. ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ലോ​ക്‌​സ​ഭാ എം​പി​യാ​യ അ​നു​രാ​ഗ് താ​ക്കൂ​ർ നേ​ര​ത്തെ വാ​ർ​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി​യാ​യും കാ​യി​ക മ​ന്ത്രി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ബി​ജെ​പി​യു​ടെ പ്ര​മു​ഖ വ​നി​താ നേ​താ​വാ​യ സ്‌​മൃ​തി ഇ​റാ​നി അ​മേ​ഠി​യി​ൽ നി​ന്നു​ള്ള മു​ൻ ലോ​ക്സ​ഭാ എം​പി​യും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​ണ്. ബി​ജെ​പി മ​ഹി​ളാ മോ​ർ​ച്ച​യു​ടെ അ​ധ്യ​ക്ഷ​യാ​യും ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​വ​ർ​ക്ക് പാ​ർ​ട്ടി​യു​ടെ സം​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ളി​ൽ വ​ലി​യ പ​രി​ച​യ​സ​മ്പ​ത്തു​ണ്ട്. 

45കാ​ര​നാ​യ നി​തി​ൻ ന​ബീ​ൻ ബി​ജെ​പി​യു​ടെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​ണ്.​ അ​ധ്യ​ക്ഷ​നാ​യ ശേ​ഷ​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ പ്ര​ധാ​ന സം​ഘ​ട​നാ പു​നഃ​സം​ഘ​ട​ന​യാ​ണി​ത്. യു​വാ​ക്ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കും കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യം ന​ൽ​കു​ന്ന​തി​നൊ​പ്പം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും മേ​ഖ​ല​ക​ളു​ടെ​യും പ്രാ​തി​നി​ധ്യ​ത്തി​ൽ സ​ന്തു​ലി​താ​വ​സ്ഥ ഉ​റ​പ്പാ​ക്കാ​നും നേ​തൃ​ത്വം ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

National

ആ​ദ്യം വ​ക്താ​വ് പ​ദ​വി ഒ​ഴി​ഞ്ഞു, പി​ന്നാ​ലെ പാ​ർ​ട്ടി​യോ​ടും വി​ട; ഷെ​ഹ്സാ​ദ് പൂ​ന​വാ​ല ബി​ജെ​പി വി​ട്ടു

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ മു​തി​ർ​ന്ന നേ​താ​വ് ഷെ​ഹ്സാ​ദ് പൂ​ന​വാ​ല പാ​ർ​ട്ടി വി​ട്ടു. പാ​ർ​ട്ടി​യു​ടെ പ്രാ​ഥ​മി​ക അം​ഗ​ത്വ​വും സം​ഘ​ട​നാ ചു​മ​ത​ല​ക​ളും ഒ​ഴിഞ്ഞ് അദ്ദേഹം വീ​ണ്ടും രാ​ജി​ക്ക​ത്ത് ന​ൽ​കി. ക​ഴി​ഞ്ഞ 30ന് ​സ​മ​ർ​പ്പി​ച്ച രാ​ജി​ക്ക​ത്ത് ബി​ജെ​പി നേ​തൃ​ത്വം സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച വീ​ണ്ടും രാ​ജി​ക്ക​ത്ത് സ​മ​ർ​പ്പി​ച്ച​ത്.

അ​തേ​സ​മ​യം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യോ​ടും ബി​ജെ​പി നേ​തൃ​ത്വ​ത്തോ​ടു​മു​ള്ള ആ​ദ​ര​വും പി​ന്തു​ണ​യും തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ എ​ക്സി​ലെ പ്രൊ​ഫൈ​ലി​ൽ​നി​ന്ന് ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് എ​ന്ന വി​ശേ​ഷ​ണം അ​ദ്ദേ​ഹം നീ​ക്കി. അ​തേ​സ​മ​യം മോ​ദി​യു​ടെ അ​നു​യാ​യി​യാ​യി തു​ട​രു​മെ​ന്ന നി​ല​പാ​ടും അ​ദ്ദേ​ഹം പ്രൊ​ഫൈ​ലി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

2017ൽ ​കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​യി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് കോ​ൺ​ഗ്ര​സ് വി​ട്ട പൂ​ന​വാ​ല പി​ന്നീ​ട് ബി​ജെ​പി​യി​ൽ ചേ​രു​ക​യാ​യി​രു​ന്നു. ടെ​ലി​വി​ഷ​ൻ ച​ർ​ച്ച​ക​ളി​ലെ ബി​ജെ​പി​യു​ടെ ശ്ര​ദ്ധേ​യ മു​ഖ​ങ്ങ​ളി​ലൊ​രാ​ളാ​യി മാ​റി​യ അ​ദ്ദേ​ഹം പി​ന്നീ​ട് ദേ​ശീ​യ വ​ക്താ​വാ​യും പ്ര​വ​ർ​ത്തി​ച്ചു.

Movies

ന​ട​ന്‍ ദേ​വ​ന്‍ ബി​ജെ​പി വി​ട്ടു

ന​ട​ന്‍ ദേ​വ​ന്‍ ബി​ജെ​പി വി​ട്ടു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും പാ​ര്‍​ട്ടി​യി​ലെ പ്രാ​ഥ​മി​ക അം​ഗ​ത്വ​വും രാ​ജി​വ​ച്ചു​കൊ​ണ്ടു​ള്ള ക​ത്ത് ഉ​ട​ന്‍ കൈ​മാ​റും. ക​ണി​ച്ചു​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ൽ പൊ​തു വേ​ദി​യി​ലാ​ണ് ബി​ജെ​പി വി​ട്ട​താ​യു​ള്ള ദേ​വ​ന്‍റെ പ്ര​ഖ്യാ​പ​നം.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ചി​ല പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട​താ​യി ദേ​വ​ന്‍ പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​വും ബി​ജെ​പി പ്രാ​ഥ​മി​ക അം​ഗ​ത്വ​വും രാ​ജി​വെ​ച്ചു​കൊ​ണ്ടു​ള്ള ക​ത്ത് എ​ഴു​തി​വ​ച്ചി​രി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ന​ട​ന്‍റെ പ്ര​ഖ്യാ​പ​നം. ക​ത്ത് ഉ​ട​ൻ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് കൈ​മാ​റും.

2004ൽ ​ദേ​വ​ൻ ന​വ​കേ​ര​ള പീ​പ്പി​ൾ​സ് പാ​ർ​ട്ടി എ​ന്ന പേ​രി​ൽ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചി​രു​ന്നു. പി​ന്നീ​ട് ഈ ​പാ​ർ​ട്ടി ബി​ജെ​പി​യു​മാ​യി ല​യി​ക്കു​ക​യാ​യി​രു​ന്നു. കേ​ര​ളം അ​വി​ക​സി​ത​മാ​യി തു​ട​രു​ന്നു എ​ന്ന​തി​നാ​ലാ​ണ് കേ​ര​ള പീ​പ്പി​ൾ​സ് പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷ​മാ​ണ് പാ​ർ​ട്ടി​യെ ബി​ജെ​പി​യി​ൽ ല​യി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും ദേ​വ​ൻ അ​ന്ന് പ​റ​ഞ്ഞി​രു​ന്നു.

2004ൽ ​ദേ​വ​ൻ വ​ട​ക്കാ​ഞ്ചേ​രി ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള പീ​പ്പി​ൾ​സ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചി​ട്ടു​മു​ണ്ട്.

 

National

വി​ജ​യ്‌​യു​ടെ അ​മ്മ​യ്‌​ക്കെ​തി​രാ​യ പ​രാ​മ​ർ​ശം; മ​ല​ക്കം​മ​റി​ഞ്ഞ് നൈ​നാ​ർ നാ​ഗേ​ന്ദ്ര​ൻ

ചെ​ന്നൈ: മു​ഖ്യ​മ​ന്ത്രി സി.​ജോ​സ​ഫ് വി​ജ​യ്‍​യു​ടെ അ​മ്മ​യ്ക്കെ​തി​രാ​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ത​മി​ഴ്നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നൈ​നാ​ർ നാ​ഗേ​ന്ദ്ര​ൻ. ത​ന്‍റെ പ്ര​സം​ഗ​ത്തി​ലെ വാ​ക്കു​ക​ൾ വ​ള​ച്ചൊ​ടി​ച്ച് രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും പ​രാ​മ​ർ​ശ​ത്തി​ന് പി​ന്നി​ൽ യാ​തൊ​രു ദു​രു​ദ്ദേ​ശ്യ​വു​മി​ല്ലെ​ന്നും നൈ​നാ​ർ പ​റ​ഞ്ഞു.

വേ​ദി​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗം തെ​റ്റാ​യ രീ​തി​യി​ൽ വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. സ്വ​ന്തം അ​മ്മ​യോ​ടും ജ​ന്മ​നാ​ടി​നോ​ടും മാ​തൃ​ഭാ​ഷ​യോ​ടും അ​ള​വ​റ്റ സ്നേ​ഹ​വും ക​രു​ത​ലു​മു​ള്ള വ്യ​ക്തി​യാ​ണ് താ​നെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം നൈ​നാ​റി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ ബി​ജെ​പി വ​നി​താ നേ​താ​വ് ഖു​ശ്ബു​വും രം​ഗ​ത്തെ​ത്തി.

പ​രാ​മ​ർ​ശം വെ​റു​പ്പു​ള​വാ​ക്കു​ന്ന​തും വേ​ദ​നി​പ്പി​ക്കു​ന്ന​തു​മാ​ണെ​ന്ന് ഖു​ശ്ബു സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ്ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കു​ന്ന വ്യ​ക്തി​യാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. മു​ൻ മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ​ക്കു​റി​ച്ച് ന​ട​ന്ന അ​പ്പ പ​രാ​മ​ർ​ശ​ത്തെ ചൂ​ണ്ടി​ക്കാ​ട്ടി ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നി​ടെ​യാ​ണ് വി​ജ​യ്‌​യു​ടെ അ​മ്മ​യെ പ​രാ​മ​ർ​ശി​ച്ച് നൈ​നാ​ർ വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യ​തെ​ന്നാ​ണ് ആ​രോ​പ​ണം.

സം​ഭ​വ​ത്തി​ൽ നൈ​നാ​ർ നാ​ഗേ​ന്ദ്ര​നെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ചെ​ന്നൈ സ്വ​ദേ​ശി​യാ​യ അ​ഭി​ഭാ​ഷ​ക​ൻ ഡി​ജി​പി​ക്ക് ഓ​ൺ​ലൈ​നാ​യി പ​രാ​തി ന​ൽ​കി. വ്യ​ക്തി​ത്വ​ത്തെ​യും സ്ത്രീ​ത്വ​ത്തെ​യും അ​പ​മാ​നി​ക്കു​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി​യ ബി​ജെ​പി നേ​താ​വി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം.

National

ബാ​ങ്കി​പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം; ഒ​രു പാ​ർ​ട്ടി​യു​മാ​യും സ​ഖ്യ​മി​ല്ലെ​ന്ന് പ്ര​ശാ​ന്ത് കി​ഷോ​ർ

ന്യൂ​ഡ​ൽ​ഹി: ബാ​ങ്കി​പു​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ന് പി​ന്നാ​ലെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി പ്ര​ശാ​ന്ത് കി​ഷോ​ർ. ഒ​രു പാ​ർ​ട്ടി​യു​മാ​യും സ​ഖ്യ​ത്തി​നി​ല്ലെ​ന്നും അ​സം​തൃ​പ്ത​രാ​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രു​ടെ​യും ജെ​ൻ​സി പ്ര​ക്ഷോ​ഭ​ക​രു​ടെ​യും വ​ലി​യ പ​ങ്കാ​ളി​ത്ത​മാ​ണ് ത​ന്‍റെ വി​ജ​യ​ത്തി​നു പി​ന്നി​ലെ​ന്ന് ജ​ൻ സു​രാ​ജ് പാ​ർ​ട്ടി അ​ധ്യ​ക്ഷ​നാ​യ പ്ര​ശാ​ന്ത് കി​ഷോ​ർ വ്യ​ക്ത​മാ​ക്കി.

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ രാ​ജ്യ​സ​ഭാം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ നീ​ര​ജ് കു​മാ​റി​നെ 19,324 വോ​ട്ടു​ക​ൾ​ക്കാ​ണ് പ്ര​ശാ​ന്ത് കി​ഷോ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. കാ​ല​ങ്ങ​ളാ​യി ബി​ജെ​പി മാ​ത്രം ജ​യി​ച്ചു​പോ​ന്നി​രു​ന്ന ഉ​റ​ച്ച കോ​ട്ട​യാ​ണ് പ്ര​ശാ​ന്ത് കി​ഷോ​ർ അ​ട്ടി​മ​റി​ച്ച​ത്.

ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി സ​മ്രാ​ട്ട് ചൗ​ധ​രി​ക്കെ​തി​രെ​യു​ള്ള ജ​ന​ങ്ങ​ളു​ടെ ശ​ക്ത​മാ​യ വി​ധി​യെ​ഴു​ത്താ​ണി​ത്. ബി​ജെ​പി ഭ​ര​ണ​ത്തി​ൽ എ​തി​ർ​പ്പു​ള്ള​വ​രും കോ​ൺ​ഗ്ര​സ്, ആ​ർ​ജെ​ഡി അ​നു​ഭാ​വി​ക​ളും ത​നി​ക്ക് വോ​ട്ടു​ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജെ​ൻ സി ​പ്ര​ക്ഷോ​ഭ​വും വി​ജ​യ​ത്തി​ന് ക​രു​ത്തു​പ​ക​ർ​ന്ന​താ​യി അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം ബാ​ങ്കി​പു​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള മൂ​ന്നു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ജ​ന​വി​ധി പൂ​ർ​ണ​മാ​യി മാ​നി​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബീ​ൻ പ​റ​ഞ്ഞു. പാ​ർ​ട്ടി​യു​ടെ സി​റ്റിം​ഗ് സീ​റ്റി​ൽ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി നേ​തൃ​ത്വം വി​ഷ​യ​ത്തി​ൽ ഗൗ​ര​വ​മാ​യ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

National

ബാ​ങ്കി​പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി; പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട് നി​തീ​ഷ് കു​മാ​ർ

ന്യൂ​ഡ​ൽ​ഹി: ബാ​ങ്കി​പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യി​ൽ എ​ൻ​ഡി​എ​യി​ൽ അ​മ​ർ​ഷം പു​ക​യു​ന്നു. തോ​ൽ​വി​ക്ക് പി​ന്നാ​ലെ ജെ​ഡി​യു നേ​താ​വും ബി​ഹാ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ നി​തീ​ഷ് കു​മാ​ർ ഡ​ൽ​ഹി​യി​ലെ​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ​ന്ദ​ർ​ശി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗ്, രാ​ജ്യ​സ​ഭാം​ഗ​വും ജെ​ഡി​യു ദേ​ശീ​യ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ സ​ഞ്ജ​യ കു​മാ​ർ ഝാ ​എ​ന്നി​വ​രും നി​തീ​ഷ് കു​മാ​റി​നൊ​പ്പം ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ജെ​ഡി​യു​വി​ൽ നി​ന്ന് മു​ഖ്യ​മ​ന്ത്രി​പ​ദം ബി​ജെ​പി ഏ​റ്റെ​ടു​ത്ത ശേ​ഷം ന​ട​ന്ന ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു ബാ​ങ്കി​പു​രി​ലേ​ത്. ഇ​വി​ടെ​യു​ണ്ടാ​യ പ​രാ​ജ​യം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു​വെ​ന്ന് ജെ​ഡി​യു നേ​താ​വും ബി​ഹാ​ർ മ​ന്ത്രി​യു​മാ​യ ശ്രാ​വ​ൺ കു​മാ​ർ പ​റ​ഞ്ഞു. നി​തീ​ഷ് കു​മാ​റി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു നി​ന്നു മാ​റ്റി​യ​തി​ൽ ജ​ന​ങ്ങ​ൾ രോ​ഷാ​കു​ല​രാ​ണെ​ന്നും ഈ ​ജ​ന​രോ​ഷ​മാ​ണ് ബാ​ങ്കി​പു​ർ തോ​ൽ​വി​ക്ക് കാ​ര​ണ​മെ​ന്നും ജെ​ഡി​യു എം​എ​ൽ​എ​യാ​യ അ​ന​ന്ത് സിം​ഗ് വ്യ​ക്ത​മാ​ക്കി.

തോ​ൽ​വി​യെ​ക്കു​റി​ച്ച് പാ​ർ​ട്ടി ഗൗ​ര​വ​മാ​യി പ​ഠി​ക്കു​മെ​ന്നും താ​ഴേ​ത്ത​ട്ടി​ലു​ള്ള പ്ര​വ​ർ​ത്ത​ക​രു​മാ​യി ആ​ലോ​ചി​ച്ച് ആ​വ​ശ്യ​മാ​യ തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും മു​തി​ർ​ന്ന ജെ​ഡി​യു നേ​താ​വ് ശ്യാം ​ര​ജ​ക് വ്യ​ക്ത​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം മു​ന്ന​ണി​ക്കു​ള്ളി​ലെ ച​ർ​ച്ച​ക​ളി​ൽ ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കാ​നാ​ണ് ജെ​ഡി​യു​വി​ന്‍റെ തീ​രു​മാ​നം.

National

അ​ഖി​ലേ​ഷി​ന്‍റെ പി​ഡി​എ ത​ന്ത്ര​ത്തെ നേ​രി​ടാ​ൻ ബി​ജെ​പി; യു​പി​യി​ൽ ക​രു​ക്ക​ൾ നീ​ക്കി എ​ൻ​ഡി​എ

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ യു​പി​യി​ൽ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ക്കി പാ​ർ​ട്ടി​ക​ൾ. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ പി​ഡി​എ ത​ന്ത്ര​ത്തെ (പി​ന്നോ​ക്ക, ദ​ളി​ത്, ന്യൂ​ന​പ​ക്ഷ) പൊ​ളി​ക്കാ​ൻ ബി​ജെ​പി നീ​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. 2024 ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​പി​യി​ൽ എ​ൻ​ഡി​എ സ​ഖ്യ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ഇ​ന്ത്യ മു​ന്ന​ണി​ക്ക് നേ​ടി​ക്കൊ​ടു​ത്ത​ത് അ​ഖി​ലേ​ഷി​ന്‍റെഈ ​ത​ന്ത്ര​മാ​യി​രു​ന്നു.

വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ജാ​തി രാ​ഷ്ട്രീ​യ​ത്തി​ലാ​യി​രി​ക്കും എ​സ്‌​പി ഊ​ന്ന​ൽ ന​ൽ​കു​ക​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തേ​സ​മ​യം ക​ഴി​ഞ്ഞ​ത​വ​ണ​ത്തെ ആ ​ത​ന്ത്രം ഇ​ത്ത​വ​ണ വി​ജ​യി​ക്കി​ല്ലെ​ന്നാ​ണ് ബി​ജെ​പി​യു​ടെ വി​ല​യി​രു​ത്ത​ൽ. 2024ൽ ​കു​ർ​മി സ​മു​ദാ​യ​ത്തി​ന് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ന​ൽ​കി ഒ​പ്പം നി​ർ​ത്തി​യ​ത് എ​സ്‌​പി​ക്ക് നേ​ട്ട​മാ​യി​രു​ന്നു. 

കൂ​ടാ​തെ പാ​സി വി​ഭാ​ഗ​ത്തി​ന്‍റെ വോ​ട്ടു​ക​ളും എ​സ്‌​പി-​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ന് ല​ഭി​ച്ചു. ബി​ജെ​പി സം​വ​ര​ണം എ​ടു​ത്തുു​ക​ള​യു​മെ​ന്ന പ്ര​തി​പ​ക്ഷ പ്ര​ചാ​ര​ണ​വും എ​സ്‌​സി വോ​ട്ട​ർ​മാ​രെ ഭ​ര​ണ​ക​ക്ഷി​യി​ൽ നി​ന്ന് അ​ക​റ്റി​യി​രു​ന്നു. ഇ​ത് മ​റി​ക​ട​ക്കാ​നാ​ണ് ബി​ജെ​പി ഇ​പ്പോ​ൾ പു​തി​യ ത​ന്ത്ര​ങ്ങ​ൾ മെ​ന​യു​ന്ന​ത്.

കു​ർ​മി സ​മു​ദാ​യാം​ഗ​മാ​യ പ​ങ്ക​ജ് ചൗ​ധ​രി​യെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി നി​യ​മി​ച്ച​തും യാ​ദ​വേ​ത​ര ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി​യും ച​ന്ദ്ര​ശേ​ഖ​റും ത​മ്മി​ലു​ള്ള സ​ഖ്യ​സാ​ധ്യ​ത​ക​ളെ​യും പാ​ർ​ട്ടി സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഈ ​സ​ഖ്യം യാ​ഥാ​ർ​ത്ഥ്യ​മാ​യാ​ൽ അ​ത് തെ​ര​ഞ്ഞെ​ടു​പ്പി​നെ ത്രി​കോ​ണ മ​ത്സ​ര​മാ​ക്കി മാ​റ്റും.

അ​ത് ത​ങ്ങ​ൾ​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നു​മാ​ണ് ബി​ജെ​പി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ലെ വ​ഴി​പാ​ട് തു​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളും പ്ര​തി​പ​ക്ഷം ഉ​യ​ർ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നീ​ക്ക​ങ്ങ​ൾ ഒ​ടു​വി​ൽ ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് സൃ​ഷ്ടി​ച്ചി​ട്ടു​ള്ള​തെ​ന്ന് ബി​ജെ​പി വി​ല​യി​രു​ത്തു​ന്നു. 

തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ക്കു​ന്ന​തോ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ല്ലാ മാ​സ​വും യു​പി സ​ന്ദ​ർ​ശി​ക്കും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും സം​സ്ഥാ​ന​ത്തെ ആ​റ് മേ​ഖ​ല​ക​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തും. മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി പ​ര്യ​ട​നം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.

Kerala

മേ​യ​ര്‍, ഡെ​പ്യൂ​ട്ടി മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ക്ക​ണം; എ​ല്‍​ഡി​എ​ഫ് ഹൈ​ക്കോ​ട​തി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​നി​ലെ മേ​യ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ എ​സ്.​പി. ദീ​പ​ക് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി. ഹൈ​ക്കോ​ട​തി സ​ത്യ​പ്ര​തി​ജ്ഞ അ​സാ​ധു​വാ​ക്കി​യ കൗ​ൺ​സി​ല​ർ​മാ​രാ​ണ് മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്ത​ത്.

ഈ ​വോ​ട്ട് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. കൗ​ൺ​സി​ല​ർ​മാ​രു​ടെ ഇ​തു​വ​രെ​യു​ള്ള ന​ട​പ​ടി​ക​ൾ​ക്കു​ള്ള നി​യ​മ സം​ര​ക്ഷ​ണം കോ​ട​തി റ​ദ്ദാ​ക്ക​ണ​മെ​ന്നും അ​ധി​കാ​ര​മി​ല്ലാ​ത്ത ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ വോ​ട്ട് ചെ​യ്ത​ത് മു​നി​സി​പ്പ​ൽ ആ​ക്ടി​ന് വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

അ​പ്പീ​ലി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും 20 ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ​ക്കും നോ​ട്ടീ​സ് അ​യ​ച്ച കോ​ട​തി മൂ​ന്നാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ന​ൽ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ചു. പ​ല ദൈ​വ​ങ്ങ​ളു​ടെ​യും ബ​ലി​ദാ​നി​ക​ളു​ടെ​യും പേ​രി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നി​ലെ 20 ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ​നേ​ര​ത്തെ ഹൈ​ക്കോ​ട​തി അ​സാ​ധു​വാ​ക്കി​യി​രു​ന്നു.

Kerala

മി​ഷ​ൻ 29; കേ​ര​ള​ത്തി​ൽ എ​ട്ട് സീ​റ്റു​ക​ൾ ല​ക്ഷ്യ​മി​ട്ട് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ നേ​ര​ത്തേ തു​ട​ങ്ങാ​ൻ ബി​ജെ​പി. മി​ഷ​ൻ 29 എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടാ​ൻ പാ​ർ​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ലൂ​ടെ ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണം 30 ആ​യി ഉ​യ​ർ​ന്നാ​ൽ ആ​റു മു​ത​ൽ എ​ട്ട് സീ​റ്റു​ക​ൾ വ​രെ നേ​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പാ​ർ​ട്ടി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

സ്ഥാ​നാ​ർ​ഥി​ക​ളെ​യും മ​ണ്ഡ​ല ചു​മ​ത​ല​ക്കാ​രെ​യും നേ​ര​ത്തേ നി​ശ്ച​യി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം ഫ​ണ്ട് ത​ട്ടി​പ്പ് ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലും സം​ഘ​ട​നാ ച​ർ​ച്ച​ക​ളേ​ക്കാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ത​യാ​റെ​ടു​പ്പു​ക​ൾ​ക്കാ​ണ് നേ​തൃ​ത്വം മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണം നി​ല​വി​ലെ 20 ആ​യി തു​ട​ർ​ന്നാ​ൽ നാ​ല് സീ​റ്റു​ക​ൾ നേ​ടു​ക എ​ന്ന ല​ക്ഷ്യ​വും കേ​ന്ദ്ര​നേ​തൃ​ത്വം സം​സ്ഥാ​ന ഘ​ട​ക​ത്തി​ന് മു​ന്നി​ൽ വെ​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, ആ​റ്റി​ങ്ങ​ൽ, തൃ​ശൂ​ർ, പ​ത്ത​നം​തി​ട്ട തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ളി​ലെ സാ​ധ്യ​താ സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളും ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ക​ഴി​ഞ്ഞ ത​വ​ണ വി​ജ​യി​ച്ച തൃ​ശൂ​ർ നി​ല​നി​ർ​ത്തു​ന്ന​തി​നൊ​പ്പം മ​റ്റ് മ​ണ്ഡ​ല​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് പാ​ർ​ട്ടി തീ​രു​മാ​നം. പാ​ർ​ട്ടി തു​ട​ർ​ച്ച​യാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​വ​രു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​ത്യേ​ക ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ നി​ർ​ദ്ദേ​ശം​ന​ൽ​കി.

National

മോ​ദി​യെ ര​ക്ഷി​ക്കാ​ൻ ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ മാ​റ്റി; കേ​ന്ദ്ര​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് അ​ഖി​ലേ​ഷ് യാ​ദ​വ്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്നു ധ​ർമേ​ന്ദ്ര പ്ര​ധാ​നെ മാ​റ്റി​യ​തു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്രമോ​ദി​യെ ര​ക്ഷി​ക്കാ​നാ​ണെ​ന്നു സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ്. പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലെ രാഷ്‌ട്രീ​യ നീ​ക്ക​മാ​ണ് മ​ന്ത്രി​യു​ടെ മാ​റ്റ​മെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന പ​ണം മോ​ഷ്ടി​ച്ച​വ​ർ​ക്കാ​ണ് ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച ത​ട​യാ​ൻ ക​ഴി​യാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം പരിഹസിച്ചു. പ​രീ​ക്ഷാ ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ സ​ർ​ക്കാ​രി​നെ​ക്കൊ​ണ്ട് ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​പ്പി​ച്ച യു​വ​ത​ല​മു​റ​യെ അ​ഖി​ലേ​ഷ് യാ​ദ​വ് അ​ഭി​ന​ന്ദി​ച്ചു. യു​വാ​ക്ക​ളു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ൾ സ​ർ​ക്കാ​രി​നെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി​.

മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത്തു​ട​നീ​ളം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടി. പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ക​യാ​ണ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി ഭ​ര​ണ​കാ​ല​ത്ത് പ​ത്തു വ​ർ​ഷ​ത്തി​നി​ടെ 20 ചോ​ദ്യ പേ​പ്പ​ർ ചോ​ർ​ച്ച​ക​ൾ ഉ​ണ്ടാ​യ​താ​യി അ​ഖി​ലേ​ഷ് ആ​രോ​പി​ച്ചു.

പ്ര​ശ്നം നി​യ​മ​ങ്ങ​ളി​ല​ല്ല അ​വ ന​ട​പ്പാ​ക്കു​ന്ന രീ​തി​യി​ലാ​ണ്. ക​ർ​ഷ​ക സ​മ​ര​ത്തെ പ​രാ​മ​ർ​ശി​ച്ച അ​ഖി​ലേ​ഷ് ജ​ന​കീ​യ സ​മ്മ​ർ​ദ്ത്തിനു മു​ന്നി​ലാ​ണ് സ​ർ​ക്കാ​ർ പ​ല​പ്പോ​ഴും തീ​രു​മാ​ന​ങ്ങ​ൾ മാ​റ്റു​ന്നത്. തെ​ര​ഞ്ഞെ​ടു​പ്പ് ഭ​യം മൂ​ല​മാ​ണ് ക​ർ​ഷ​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​തെ​ന്നും അ​ദ്ദേ​ഹം കുറ്റപ്പെടുത്തി.

National

രാ​ജി​ക്ക് പി​ന്നാ​ലെ ഊ​ഷ്മ​ള സ്വീ​ക​ര​ണം; ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​ന് പി​ന്തു​ണ​യു​മാ​യി എ​ൻ​ഡി​എ എം​പി​മാ​ർ

ന്യൂ​ഡ​ൽ​ഹി: മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ച്ച് പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ ധ​ർ​മ്മേ​ന്ദ്ര പ്ര​ധാ​നി​ന് എ​ൻ​ഡി​എ എം​പി​മാ​രു​ടെ ഊ​ഷ്മ​ള സ്വീ​ക​ര​ണം. തി​ങ്ക​ളാ​ഴ്ച പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ആ​ഹ്ലാ​ദാ​ര​വ​ങ്ങ​ളോ​ടെ​യാ​ണ് ഭ​ര​ണ​പ​ക്ഷ എം​പി​മാ​ർ വ​ര​വേ​റ്റ​ത്. കാ​റി​ൽ നി​ന്നി​റ​ങ്ങി ചി​രി​ച്ചു​കൊ​ണ്ട് കൈ​കൂ​പ്പി നീ​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​ന് ചു​റ്റം മു​ദ്രാ​വാ​ക്യ വി​ളി​ക​ളു​മാ​യി എം​പി​മാ​ർ ത​ടി​ച്ചു​കൂ​ടി.

ചി​ല​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യി​ൽ പ​ര​മ്പ​രാ​ഗ​ത തൊ​പ്പി​യും തോ​ളി​ൽ ഷാ​ളും അ​ണി​യി​ച്ചു. രാ​ജ്യ​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി​യാ​ണ് താ​ൻ പ​ദ​വി ഒ​ഴി​ഞ്ഞ​തെ​ന്നും യു​വാ​ക്ക​ളെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന്‍റെ വ​ല​യി​ൽ പെ​ടാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചി​രു​ന്നു. വ​രാ​നി​രി​ക്കു​ന്ന അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​ക​ളോ പാ​ർ​ട്ടി സം​ഘ​ട​നാ ത​ല​ത്തി​ലോ പു​തി​യ ദൗ​ത്യ​ങ്ങ​ൾ ല​ഭി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ഒ​ഡീ​ഷ ബി​ജെ​പി​യി​ലെ ക​രു​ത്തു​റ്റ നേ​താ​വാ​യ അ​ദ്ദേ​ഹം ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ലും നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചു​മ​ത​ല, പ​ശ്ചി​മ ബം​ഗാ​ളി​ലെ ഭ​വാ​നി​പ്പൂ​രി​ൽ സു​വേ​ന്ദു അ​ധി​കാ​രി നേ​ടി​യ ച​രി​ത്ര വി​ജ​യ​ത്തി​ലും പ്ര​ധാ​ന് നി​ർ​ണാ​യ​ക പ​ങ്കു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​വീ​ൻ, പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു.

National

പ്ര​ധാ​ന്‍റെ ക​സേ​ര​യ്ക്ക് ഇ​ള​ക്ക​മി​ല്ല;​പി​ന്തു​ണ​യു​മാ​യി ബി​ജെ​പി​യും ആ​ർ​എ​സ്‌​എ​സും

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി വെ​ക്കേ​ണ്ട​തി​ല്ലെ​ന്ന് ബി​ജെ​പി​യി​ലും ആ​ർ​എ​സ്‌​എ​സി​ലും ധാ​ര​ണ. സം​വി​ധാ​ന​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ത്തു​വെ​ന്നും സ​ർ​ക്കാ​ർ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​ന്നു​ണ്ടെ​ന്നു​മാ​ണ് പാ​ർ​ട്ടി​യു​ടെ വി​ല​യി​രു​ത്ത​ൽ.

അ​തേ​സ​മ​യം മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​വും മ​റ്റ് ക​ക്ഷി​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. മ​ന്ത്രി​യു​ടെ രാ​ജി ഇ​ല്ലെ​ങ്കി​ൽ ഇ​ന്ന​ത്തെ ച​ർ​ച്ച​യ്ക്ക് അ​ർ​ത്ഥ​മി​ല്ലെ​ന്നാ​ണ് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള പ്ര​തി​ക​ര​ണം. നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യി​ലെ കൂ​ട്ട​രാ​ജി മാ​ത്ര​മ​ല്ല ഇ​തി​നു​ള്ള പോം​വ​ഴി​യെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​യു​ന്നു.

വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രും ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​രോ​ധ​ത്തി​ലാ​യെ​ങ്കി​ലും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി​യെ മാ​റ്റേ​ണ്ട​തി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് ബി​ജെ​പി നേ​തൃ​ത്വം. മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ സി​ജെ​പി​യെ അ​റി​യി​ക്കും.

National

ബി​ജെ​പി​ക്കെ​തി​രെ പോ​രാ​ടാ​ൻ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഒ​ന്നി​ക്ക​ണം: മ​മ​ത ബാ​ന​ർ​ജി

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ മ​റ​ന്ന് ബി​ജെ​പി​ക്കെ​തി​രെ ഒ​ന്നി​ക്ക​ണ​മെ​ന്ന് മ​മ​ത ബാ​ന​ർ​ജി. വി​മ​ത​രെ ഒ​രി​ക്ക​ലും തി​രി​ച്ചെ​ടു​ക്കി​ല്ലെ​ന്നും മ​മ​ത ബാ​ന​ർ​ജി പ​റ​ഞ്ഞു. കോ​ൽ​ക്ക​ത്ത​യി​ൽ ന​ട​ന്ന ര​ക്ത​സാ​ക്ഷി​ദി​ന റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​മ​ത.

ബം​ഗാ​ളി​ൽ ബി​ജെ​പി​ക്കെ​തി​രെ പോ​രാ​ടാ​ൻ എ​ല്ലാ​വ​രും ഇ​ന്ത്യ സ​ഖ്യ​ത്തി​ന് കീ​ഴി​ൽ ഒ​ന്നി​ക്ക​ണ​മെ​ന്ന് മ​മ​ത ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ മാ​റ്റി​വ​ച്ച് ഒ​ന്നി​ച്ച് പോ​രാ​ട​ണ​മെ​ന്ന് മ​മ​ത ബാ​ന​ർ​ജി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പാ​ർ​ട്ടി സ്ഥാ​പ​ക​യാ​യ താ​ൻ ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ ചി​ഹ്നം വി​മ​ത​ർ​ക്ക് ല​ഭി​ക്കി​ല്ല. ബം​ഗാ​ളി​ലെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലും പ​ര്യ​ട​നം ന​ട​ത്തും. ത​ന്നെ ത​ട​യാ​ൻ ആ​ർ​ക്കാ​ണ് ശ​ക്തി​യു​ള്ള​തെ​ന്ന് കാ​ണ​ട്ടെ​യെ​ന്നും മ​മ​ത ബാ​ന​ർ​ജി പ​റ​ഞ്ഞു.

District News

മേ​ലെചൊ​വ്വ മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​ന് വേ​ഗ​ത കൂ​ട്ട​ണം: ന​ടാ​ലി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണം-ബി​ജെ​പി

ക​ണ്ണൂ​ർ: മേ​ലെചൊ​വ്വ മേ​ൽ​പ്പാ​ലം നി​ർ​മാ​ണം വ​ള​രെ മ​ന്ദ​ഗ​തി​യി​ലാ​ണെ​ന്നും ഇ​ങ്ങ​നെ പോ​യാ​ൽ പൂ​ർ​ത്തി​യാ​കാ​ൻ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ടു​പോ​യേ​ക്കാ​മെ​ന്നും ബി​ജെ​പി ക​ണ്ണൂ​ർ നോ​ർ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. വി​നോ​ദ്കു​മാ​ർ പ്ര​സ്താ​വി​ച്ചു. കൂ​ടു​ത​ൽ ജോ​ലി​ക്കാ​രെ വി​ന്യ​സി​പ്പി​ച്ച് എ​ത്ര​യും വേ​ഗം മേ​ൽ​പ്പാ​ലം യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണം.

എ​ൻ​എ​ച്ച് 66 നി​ർ​മാ​ണ സ​മ​യ​ത്ത് ത​ന്നെ ന​ടാ​ലി​ൽ അ​ടി​പ്പാ​ത വേ​ണ​മെ​ന്ന ആ​വ​ശ്യം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്ന​തി​ൽ ക​ണ്ണൂ​രി​ന്‍റെ എം​എ​ൽ​എ​യും എം​പി​യും സം​സ്ഥാ​ന സ​ർ​ക്കാ​രും കാ​ണി​ച്ച അ​നാ​സ്ഥ​യാ​ണ് ന​ടാ​ലി​ൽ അ​ടി​പ്പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന് ത​ട​സ​മാ​യ​ത്. ഇ​വ​ർ മാ​ത്ര​മാ​ണ് ഇ​തി​ന് കാ​ര​ണ​ക്കാ​ർ. ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര​മാ​യ ആ​വ​ശ്യ​ത്തോ​ട് മു​ഖം തി​രി​ഞ്ഞു നി​ൽ​ക്കു​ക​യാ​യി​രു​ന്നു എം​പിയും ​എം​എ​ൽ​എയും ​സം​സ്ഥാ​ന സ​ർ​ക്കാ​രും.

ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​സ്തു​ത പ്ര​ശ്നം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​നി​യും ഇ​ത്ത​രം പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ബി​ജെ​പി മു​ൻ​പ​ന്തിയി​ൽ ഉ​ണ്ടാ​കു​മെ​ന്നും കെ.​കെ. വി​നോ​ദ്കു​മാ​ർ പ​റ​ഞ്ഞു.

Kerala

ഫ​ണ്ട് തി​രി​മ​റി ആ​രോ​പ​ണം; സൈ​ബ​ർ ഗു​ണ്ട​ക​ൾ വേ​ട്ട​യാ​ടു​ന്നു; ബി​ജെ​പി നേ​താ​വ് എം.​എ​സ്.​അ​ഞ്ജ​ന പ​രാ​തി ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് തി​രി​മ​റി ആ​രോ​പ​ണ​ങ്ങ​ളെ​ച്ചൊ​ല്ലി സം​സ്ഥാ​ന ബി​ജെ​പി​യി​ൽ ചേ​രി​പ്പോ​ര് രൂ​ക്ഷ​മാ​കു​ന്നു. ത​നി​ക്കെ​തി​രെ​യു​ള്ള ഫ​ണ്ട് വി​വാ​ദം വ്യാ​ജ​മാ​ണെ​ന്നും സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ​സ്. അ​ഞ്ജ​ന സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​സ്ഥാ​ന ഓ​ഫീ​സി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന അ​ഞ്ജ​ന​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​വും ഫ​ണ്ട് വി​ത​ര​ണ​വും കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ എ​സ്. സു​രേ​ഷ് ക​ഴി​ഞ്ഞാ​ൽ തൊ​ട്ട​ടു​ത്ത പ്ര​ധാ​ന പ​ദ​വി​യി​ലാ​യി​രു​ന്നു ഇ​വ​ർ.

എ​ന്നാ​ൽ പു​റ​ത്തു​നി​ന്ന് കൊ​ടി വാ​ങ്ങി​യ വ​ക​യി​ൽ മാ​ത്രം 31 ല​ക്ഷം രൂ​പ അ​ഞ്ജ​ന ക​മ്മീ​ഷ​ൻ കൈ​പ്പ​റ്റി​യെ​ന്ന് കാ​ണി​ച്ച് പാ​ർ​ട്ടി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം വി​ദേ​ശ​ത്തു​ള്ള ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ അ​ടു​ത്ത​യാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. ഇ​തി​ന് പി​ന്നാ​ലെ അ​ടി​യ​ന്ത​ര കോ​ർ ക​മ്മി​റ്റി യോ​ഗ​വും ചേ​രു​ന്നു​ണ്ട്.

 

National

ബിജെപിയുമായി പിൻവാതിൽ ചർച്ചയില്ലെന്ന് എൻസിപി (എസ്പി)

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​മു​ന്ന​ണി​യാ​യ എ​ൻ​ഡി​എ​യി​ൽ ചേ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​ക​ൾ ബി​ജെ​പി​യു​മാ​യി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് എ​ൻ​സി​പി (ശ​ര​ദ് പ​വാ​ർ) നേ​താ​വാ​യ സു​പ്രി​യ സു​ലെ.

മ​ണ്ഡ​ല​പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​ല​ട​ക്കം എ​ൻ​സി​പി (എ​സ്പി) എ​ൻ​ഡി​എ​യെ പി​ന്തു​ണ​ച്ചേ​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട് സു​പ്രി​യ സു​ലെ വ്യ​ക്ത​മാ​ക്കി​യ​ത്.

മ​ണ്ഡ​ല​പു​ന​ർ​നി​ർ​ണ​യ​ത്തി​നെ പി​ന്തു​ണയ്​ക്ക​ണ​മോ​യെ​ന്ന​തി​ൽ പാ​ർ​ട്ടി ഔ​ദ്യോ​ഗി​ക നി​ല​പാ​ടെ​ടു​ത്തി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ സു​പ്രി​യ ബി​ല്ലി​നെ എ​ൻ​സി​പി (എ​സ്പി) പി​ന്തു​ണ​യ്ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ത്തെ ചാ​യ​ക്കോ​പ്പ​യി​ലെ കൊ​ടു​ങ്കാ​റ്റ് എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ച്ച​ത്.

മ​ഹാ​രാ​ഷ്‌​ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റെ വ​സ​തി​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി അ​ജി​ത് പ​വാ​റി​ന്‍റെ എ​ൻ​സി​പി​യി​ലെ​യും ശ​ര​ദ് പ​വാ​റി​ന്‍റെ എ​ൻ​സി​പി​യി​ലെ​യും നേ​താ​ക്ക​ൾ വെ​വ്വേ​റെ കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ചൂ​ടു​പി​ടി​ച്ച​ത്.

എ​ന്നാ​ൽ കൂ​ടി​ക്കാ​ഴ്ച​യി​ൽ ര​ഹ​സ്യാ​ത്മ​ക​ത​യും രാ​ഷ്ട്രീ​യ​ത​ന്ത്ര​വു​മി​ല്ലെ​ന്നാ​ണ് സു​പ്രി​യ ഇ​ന്ന​ലെ പ​റ​ഞ്ഞ​ത്. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും 50 ശ​ത​മാ​നം സീ​റ്റ് വ​ർ​ധ​ന അം​ഗീ​ക​രി​ക്കു​ക​യും അ​തി​ന്‍റെ ന​ട​ത്തി​പ്പി​ന് വ്യ​ക്ത​മാ​യ രൂ​പ​രേ​ഖ​യു​ണ്ടാ​ക്കു​ക​യും ചെ​യ്താ​ൽ മ​ണ്ഡ​ല​പു​ന​ർ​നി​ർ​ണ​യ ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്ന് സു​പ്രി​യ ഇ​ന്ന​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.

ശി​വ​സേ​ന (ഉ​ദ്ധ​വ്) എം​പി അ​ര​വി​ന്ദ് സാ​വ​ന്ത്, എ​ഐ​എം​ഐ​എം എം​പി അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി എ​ന്നി​വ​രെ ഡ​ൽ​ഹി​യി​ലേ​ക്കു വി​ളി​പ്പി​ച്ചെ​ന്നും പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ​മ​ന്ത്രി കി​ര​ൺ റി​ജി​ജു ബി​ല്ലി​നെ​പ്പ​റ്റി ത​ങ്ങ​ളോ​ട് വി​ശ​ദീ​ക​രി​ച്ചു​വെ​ന്നും സു​പ്രി​യ പ​റ​ഞ്ഞു.

Kerala

സംസ്ഥാന ബിജെപിയിൽ 11 കോടിയുടെ ക്രമക്കേട്; നേതാക്കളും സംശയ നിഴലിൽ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ടിലടക്കം തിരിമറി നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി. സംഭവം വിവാദവും ചർച്ചയും ആയതോടെ സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. സംസ്ഥാന സെക്രട്ടറിയായിട്ടുള്ള വനിതാ നേതാവിനെ പാര്‍ട്ടി ഓഫീസിന്‍റെ ചുമതലകളില്‍നിന്നു മാറ്റി.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോടികളുടെ തിരിമറി നടന്നെന്ന ഗുരുതരമായ ആരോപണത്തെത്തുടര്‍ന്നു പാര്‍ട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വനിതാ നേതാവ് ഫണ്ട് അപഹരിച്ചുവെന്നു കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്‍റെ കര്‍ശന ഇടപെടലിനെ തുടര്‍ന്നാണു നേതാവിനെതിരെ നടപടിയെടുത്തത്.

സംസ്ഥാന സെക്രട്ടറിയായ വനിതാ നേതാവിനു പുറമെ ബിജെപി സംസ്ഥാന സമിതി അംഗം പാങ്ങപ്പാറ രാജീവ്, പള്ളിപ്പുറം വിജയകുമാര്‍ എന്നിവര്‍ക്കെതിരെയും സാമ്പത്തിക തിരിമറി ആരോപണത്തെ തുടര്‍ന്നു അച്ചടക്ക നടപടി എടുത്തിട്ടുണ്ട്. രണ്ടു നേതാക്കളെയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്നു മാറിനില്‍ക്കാന്‍ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിച്ച തുകയില്‍നിന്നു 11 കോടിയോളം രൂപയുടെ തട്ടിപ്പു നടന്നതായാണു വിവരം. ഫണ്ട് തട്ടിപ്പു സംബന്ധിച്ചു ബിജെപി ദേശീയ അധ്യക്ഷനു ലഭിച്ച പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.

സംസ്ഥാനത്തെ ബിജെപിയിലെ മറ്റു ചില നേതാക്കള്‍ക്കും തട്ടിപ്പുമായി ബന്ധമുണ്ടെന്നാണു ദേശീയ നേതാക്കള്‍ക്കടക്കം ലഭിച്ച വിവരം. ഇതുസംബന്ധിച്ചു പാര്‍ട്ടി തലത്തില്‍ കൂടുതല്‍ അന്വേഷണം നടക്കും. ഫണ്ടു വിവാദം സംസ്ഥാന ബിജെപിയില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘടനാ വിഷയങ്ങള്‍ക്കു വഴിതെളിക്കും.

National

ഉത്തരവാദിത്വം ബിജെപിക്കും ആർഎസ്എസിനും: ഖാർഗെ

ചി​​​​​ക്ക​​​​​ബ​​​​​ല്ലാ​​​​​പു​​​​​ര: അ​​​​​യോ​​​​​ധ്യ​​​​​യി​​​​​ലെ രാ​​​​​മ​​​​​ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ൽ ല​​​​​ഭി​​​​​ച്ച സം​​​​​ഭാ​​​​​വ​​​​​ന തി​​​​​രി​​​​​മ​​​​​റി​​​​​യി​​​​​ലൂ​​​​​ടെ 20,000 കോ​​​​​ടി​​​​​രൂ​​​​​പ കൊ​​​​​ള്ള​​​​​യ​​​​​ടി​​​​​ച്ച​​​​​തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം ബി​​​​​ജെ​​​​​പി​​​​​ക്കും ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സി​​​​​നു​​​​​മാ​​​​​ണെ​​​​​ന്നു കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ മ​​​​​ല്ലി​​​​​കാ​​​​​ർ​​​​​ജ്ജു​​​​​ൻ ഖാ​​​​​ർ​​​​​ഗെ.

വോ​​​​​ട്ട​​​​​ർ​​​​​പ​​​​​ട്ടി​​​​​ക തീ​​​​​വ്ര​​​​​പ​​​​​രി​​​​​ഷ്ക​​​​​ണ​​​​​ത്തി​​​​​ലൂ​​​​​ടെ വോ​​​​​ട്ട് കൊ​​​​​ള്ള​​​​​യ്ക്കും ബി​​​​​ജെ​​​​​പി​​​​​യും കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​രും ശ്ര​​​​​മി​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം ആ​​​​​രോ​​​​​പി​​​​​ച്ചു. ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​​ശി​​​​​ല്പി ബി.​​​​​ആ​​​​​ർ. അം​​​​​ബേ​​​​​ദ്ക​​​​​റു​​​​​ടെ പ്ര​​​​​തി​​​​​മ ചി​​​​​ക്ക​​​​​ബ​​​​​ല്ലാ​​​​​പു​​​​​ര​​​​​യി​​​​​ൽ അ​​​​​നാ​​​​​ച്ഛാ​​​​​ദ​​​​​നം ചെ​​​​​യ്തു സം​​​​​സാ​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ.

സ്വ​​​​​ർ​​​​​ണ​​​​​വും വെ​​​​​ള്ളി​​​​​യും മാ​​​​​ത്ര​​​​​മ​​​​​ല്ല രാ​​​​​മ​​​​​ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ സം​​​​​ഭാ​​​​​വ​​​​​ന ചെ​​​​​യ്ത ഇ​​​​​ഷ്ടി​​​​​ക​​​​​വ​​​​​രെ കൊ​​​​​ള്ള​​​​​യ​​​​​ടി​​​​​ക്ക​​​​​പ്പെ​​​​​ട്ടു. എ​​​​​ല്ലാ​​​​​ദി​​​​​വ​​​​​സ​​​​​വും വി​​​​​ളി​​​​​ക്കു​​​​​ന്ന ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ​​​​​ത്ത​​​​​ന്നെ​​​​​യാ​​​​​ണ് കൊ​​​​​ള്ള ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തെ​​​​​ന്നും ഖാ​​​​​ർ​​​​​ഗെ ആ​​​​​രോ​​​​​പി​​​​​ച്ചു.

Kerala

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ല്‍ കൂ​ട്ട​ത്ത​ല്ല് ; ഹാ​ജ​ര്‍ ര​ജി​സ്റ്റ​റി​നാ​യി പി​ടി​വ​ലി

തി​രു​വ​ന​ന്ത​പു​രം: കോ​ര്‍​പ​റേ​ഷ​ൻ കൗ​ൺ​സി​ലി​നി​ടെ ബി​ജെ​പി-​യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ ഏ​റ്റു​മു​ട്ടി. കാ​പ്പാ കേ​സ് പ്ര​തി​യാ​യ ആ​ർ. സു​ഗ​ത​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ന​ടു​ക്ക​ള​ത്തി​ൽ ഇ​റ​ങ്ങി പ്ര​തി​ഷേ​ധി​ച്ചു. ഇ​വ​രെ പ്ര​തി​രോ​ധി​ക്കാ​ൻ ബി​ജെ​പി അം​ഗ​ങ്ങ​ളും എ​ത്തി​യ​തോ​ടെ​യാ​ണ് കൂ​ട്ട​ത്ത​ല്ലി​ൽ ക​ലാ​ശി​ച്ച​ത്.

യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​തി​നി​ടെ അ​ജ​ണ്ട​ക​ൾ മു​ഴു​വ​ൻ വേ​ഗ​ത്തി​ൽ പാ​സാ​ക്കി കൗ​ൺ​സി​ൽ യോ​ഗം അ​വ​സാ​നി​പ്പി​ച്ച​താ​യി മേ​യ​ർ വി.​വി.​രാ​ജേ​ഷ് പ​റ​ഞ്ഞു. പി​ന്നാ​ലെ ബി​ജെ​പി​യും എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും പ​ര​സ്പ​രം ചേ​രി​തി​രി​ഞ്ഞ് മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. ഇ​തി​നി​ടെ കൗ​ൺ​സി​ല​ർ​മാ​രു​ടെ ഹാ​ജ​ർ ര​ജി​സ്റ്റ​ർ കൈ​ക്ക​ലാ​ക്കാ​ൻ ഇ​രു വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ ക​ടു​ത്ത പി​ടി​വ​ലി​യു​ണ്ടാ​യി.

ഇ​തി​നി​ടെ ര​ജി​സ്റ്റ​ർ കീ​റി​യെ​റി​യാ​നും ശ്ര​മു​ണ്ടാ​യി. കൗ​ൺ​സി​ൽ ഹാ​ളി​നു​ള്ളി​ലെ സം​ഘ​ർ​ഷം കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ന് പു​റ​ത്തേ​ക്കും വ്യാ​പി​ച്ച​തോ​ടെ സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ബി​ജെ​പി കൗ​ൺ​സി​ല​ർ ചെ​മ്പ​ഴ​ന്തി ഉ​ദ​യ​നെ​തി​രെ യു​ഡി​എ​ഫ് രം​ഗ​ത്തെ​ത്തി.

ചെ​മ്പ​ഴ​ന്തി ഉ​ദ​യ​ന്‍ വ​നി​താ അം​ഗ​ങ്ങ​ളെ കൈ​യേ​റ്റം ചെ​യ്തെ​ന്നും രേ​ഖ​ക​ൾ പി​ടി​ച്ചു വാ​ങ്ങാ​ൻ ശ്ര​മി​ച്ചെ​ന്ന​മാ​ണ് പ​രാ​തി. ബി​ജെ​പി അം​ഗ​ങ്ങ​ൾ ഹാ​ജ​ർ ബു​ക്ക് പി​ടി​ച്ചു വാ​ങ്ങി​യെ​ന്നും പ​രാ​തി​യു​ണ്ട്.

National

അയോധ്യ ക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട്: ബിജെപിക്കെതിരെ വിമർശനവുമായി കേജരിവാൾ

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണ ഏജൻസികൾ നടപടികളെടുക്കുന്നില്ലാരോപിച്ച് ബിജെപി സർക്കാരിനെതിരെ വിമർശനവുമായി ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കേജരിവാൾ. രാമക്ഷേത്രത്തിനു ലഭിച്ച കോടികളുടെ സംഭാവനകൾ മോഷ്ടിക്കപ്പെട്ടിട്ടും ഒരൊറ്റ എഫ്ഐആർ പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും ആരെയാണ് സർക്കാർ സംരക്ഷിക്കുന്നതെന്നും കേജരിവാൾ എക്സിലിട്ട ഒരു വീഡിയോ പോസ്റ്റിൽ പറയുന്നു.

അയോധ്യയിലെ രാമക്ഷേത്രത്തിൽ സംഭാവനകളായി ലഭിച്ച കോടിക്കണക്കിനു രൂപയിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുന്നതിനിടയിലാണ് കേജരിവാളും സർക്കാരിനെ കുറ്റപ്പെടുത്തി രംഗത്ത് വരുന്നത്.

കോടിക്കണക്കിനു ജനങ്ങളുടെ വിശ്വാസമാണ് വലുതെന്നും ക്രമക്കേടുകളിൽ ഉൾപ്പെട്ടവർ എത്ര വലിയവരാണെങ്കിലും അവരെ ജയിലിൽ അടക്കണമെന്നും കേജരിവാൾ പറഞ്ഞു.

രാമക്ഷേത്രത്തിൽനിന്ന് കോടികളുടെ സംഭാവന തട്ടിയെടുത്തതിനോടൊപ്പം ആഭരണപ്പെട്ടികളും തട്ടിയെടുത്തെന്ന് പറയപ്പെടുന്നുണ്ടെന്നും എന്നിട്ടും ഉത്തർപ്രദേശ് പോലീസോ ഇഡിയോ സിബിഐയോ എഫ്ഐആർ രേഖപ്പെടുത്തിയിട്ടില്ലെന്നും കേജരിവാൾ കുറ്റപ്പെടുത്തി.

Kerala

ബിജെപിയുടെ വഴിയടച്ച് സമരം; ചോദ്യം ചെയ്ത് വയോധിക

തിരുവനന്തപുരം: ബിജെപി കൗൺസിലർമാരുടെ പ്രതിഷേധത്തിനിടെ വൈകാരികമായി പ്രതികരിച്ച് വഴിയാത്രക്കാരിയായ വയോധിക. വഴിയടച്ച് സമരം ചെയ്യുന്നത് എന്തിനെന്ന് വയോധികയായ സരസ്വതി അമ്മ ചോദിച്ചു. പിന്നാലെ സമരം അവസാനിപ്പിച്ചു.

കാപ്പ കേസിൽ പ്രതിയായ കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആയിരുന്നു ബിജെപിയുടെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്. വീട്ടിലേക്കുള്ള യാത്ര മുടങ്ങിയതോടെയാണ് വയോധിക പ്രതിഷേധിച്ചത്.

വയസായവർക്കും സാധാരണക്കാർക്കും നടക്കേണ്ട വഴിയാണ് അടച്ചതെന്നും ഇവർ പറഞ്ഞു. പ്രവർത്തകർ അനുനയിപ്പിച്ചാണ് ഇവരെ മാറ്റിയത്. പിന്നാലെ സമരം ഉദ്ഘാടനം കഴിഞ്ഞ് അവസാനിപ്പിച്ചു. 

Kerala

സി​പി​എം മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

തി​രു​വ​ന​ന്ത​പു​രം: സി​പി​എം മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ക​ഴ​ക്കൂ​ട്ടം സി​പി​എം മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി എ​സ്.​എ​സ്. ബി​ജു ആ​ണ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. മാ​രാ​ർ​ജി ഭ​വ​നി​ൽ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ൽ നി​ന്നാ​ണ് ബി​ജു അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സൈ​നി​ക് സ്കൂ​ൾ വാ​ർ​ഡി​ലെ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു ബി​ജു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്ന് ബി​ജു പൂ​ർ​ണ​മാ​യും വി​ട്ടു​നി​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ൽ ബി​ജു​വി​നെ​തി​രെ പാ​ർ​ട്ടി​ക്കു​ള്ളി​ൽ നി​ന്ന് വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

National

തൃ​ണ​മൂ​ൽ വ​നി​താ നേ​താ​വി​ന്‍റെ ത​ല​യെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഒ​രു കോ​ടി വാ​ഗ്ദാ​നം; ബി​ജെ​പി നേ​താ​വ് വി​വാ​ദ​ത്തി​ൽ

കോ​ൽ​ക്ക​ത്ത: ബി​ജെ​പി നേ​താ​വി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് ലോ​ക്‌​സ​ഭാ എം​പി സാ​വോ​നി ഘോ​ഷ്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ശ​ഹ​ർ ജി​ല്ല​യി​ലു​ള്ള സി​ക്ക​ന്ദ​രാ​ബാ​ദി​ലെ ബി​ജെ​പി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പ്ര​ദീ​പ് ദീ​ക്ഷി​ത്, സാ​വോ​നി ഘോ​ഷി​ന്‍റെ ത​ല​വെ​ട്ടു​ന്ന​വ​ർ​ക്ക് ഒ​രു കോ​ടി രൂ​പ പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ അ​ക്ര​മ​ത്തി​ലൂ​ടെ നേ​രി​ടാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്ന് സാ​വോ​നി ഘോ​ഷ് കു​റ്റ​പ്പെ​ടു​ത്തി. ഇ​ത്ത​രം ഭീ​ഷ​ണി​ക​ൾ​ക്ക് മു​ന്നി​ൽ താ​ൻ വ​ഴ​ങ്ങി​ല്ലെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പാ​ർ​ല​മെ​ന്‍റി​ലും പു​റ​ത്തും ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​ത് തു​ട​രു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

സ്ത്രീ ​സു​ര​ക്ഷ​യെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്ന ബി​ജെ​പി​യു​ടെ യ​ഥാ​ർ​ത്ഥ മു​ഖ​മാ​ണ് ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​തെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ ബി​ജെ​പി നേ​താ​വി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ശി​വ​ലിം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​വോ​നി ഘോ​ഷ് മു​ൻ​പ് പ​ങ്കു​വ​ച്ച ഒ​രു പ​ഴ​യ സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച്, ഹി​ന്ദു സം​ഘ​ട​ന​ക​ൾ സി​ക്ക​ന്ദ​രാ​ബാ​ദി​ൽ ന​ട​ത്തി​യ മാ​ർ​ച്ചി​ലാ​ണ് ബി​ജെ​പി നേ​താ​വ് ഈ ​വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. എ​ന്നാ​ൽ ഈ ​വീ​ഡി​യോ വ്യാ​ജ​മാ​ണെ​ന്നും ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ചി​ല​ർ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് എ​ഡി​റ്റ് ചെ​യ്ത് പ്ര​ച​രി​പ്പി​ക്കു​ന്ന​താ​ണെ​ന്നും പ്ര​ദീ​പ് ദീ​ക്ഷി​ത് അ​വ​കാ​ശ​പ്പെ​ട്ടു. ‌

താ​ൻ അ​ത്ത​ര​മൊ​രു പ്ര​സ്താ​വ​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദം. ത​നി​ക്ക് നേ​രെ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത് പ​ര​സ്യ​മാ​യ വ​ധ​ഭീ​ഷ​ണി​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സാ​വോ​നി ഘോ​ഷ് രം​ഗ​ത്തെ​ത്തി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​ലോ​ക്‌​സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള എ​ന്നി​വ​രെ ടാ​ഗ് ചെ​യ്തു​കൊ​ണ്ട്, ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ത്ത് ഒ​രു വ​നി​താ ജ​ന​പ്ര​തി​നി​ധി​ക്ക് നേ​രെ ഇ​ത്ത​രം ഭീ​ഷ​ണി ഉ​യ​രു​ന്ന​താ​ണോ പു​തി​യ ഭാ​ര​ത​ത്തി​ലെ നാ​രീ​ശ​ക്തി എ​ന്ന് അ​വ​ർ എ​ക്സി​ൽ കു​റി​ച്ചു.

കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ൾ പോ​ലീ​സ് ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

National

ബിജെപിയെ പ്രതിരോധിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് മമത

കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് നേരിടേണ്ടിവന്ന കനത്ത പരാജയത്തിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി മമത ബാനർജി. ബിജെപി മുഖ്യമന്ത്രി അധികാരമേറ്റ സാഹചര്യത്തിൽ, ബിജെപിയെ പ്രതിരോധിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് മമത ബാനർജി പറഞ്ഞു.

ബിജെപിക്കും മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും എതിരെ പോരാടാൻ പശ്ചിമ ബംഗാളിലെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണമെന്ന് ടിഎംസി അധ്യക്ഷ മമത ശനിയാഴ്ച ആഹ്വാനം ചെയ്തു.

ദേശീയ പാർട്ടികളും വിദ്യാർഥി സംഘടനകളും സന്നദ്ധ സംഘടനകളും ഒറ്റെക്കെട്ടായി നിൽക്കണമെന്നും മമത ആവശ്യപ്പെട്ടു.

National

ശൃം​ഗേ​രി​യി​ലെ വോ​ട്ടെ​ണ്ണ​ൽ വി​വാ​ദം: ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന് സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ശൃം​ഗേ​രി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ പു​ന​ർ​വോ​ട്ടെ​ണ്ണ​ലി​ന് പി​ന്നാ​ലെ ബി​ജെ​പി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യം അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി 'ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന' ന​ട​ത്തി​യെ​ന്നും പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളി​ൽ തി​രി​മ​റി ന​ട​ത്തി​യെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ തീ​രു​മാ​ന​ത്തെ കോ​ൺ​ഗ്ര​സ് നി​യ​മ​പ​ര​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

2023-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ടി.​ഡി. രാ​ജ​ഗൗ​ഡ 201 വോ​ട്ടു​ക​ൾ​ക്കാ​ണ് ശൃം​ഗേ​രി​യി​ൽ വി​ജ​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ന​ട​ന്ന പു​ന​ർ​വോ​ട്ടെ​ണ്ണ​ലി​ൽ ബി​ജെ​പി​യു​ടെ ഡി.​എ​ൻ. ജീ​വ​രാ​ജ് 52 വോ​ട്ടു​ക​ൾ​ക്ക് വി​ജ​യി​ച്ച​താ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു. വോ​ട്ടെ​ണ്ണ​ലി​നി​ടെ കോ​ൺ​ഗ്ര​സി​ന് ല​ഭി​ച്ച 255 പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ൾ അ​സാ​ധു​വാ​ക്കി​യ​താ​ണ് ഫ​ലം മ​റി​യാ​ൻ കാ​ര​ണ​മാ​യ​ത്.

2023-ൽ ​ന​ട​ന്ന വോ​ട്ടെ​ണ്ണ​ലി​ൽ ഈ ​വോ​ട്ടു​ക​ളെ​ല്ലാം സാ​ധു​വാ​ണെ​ന്ന് ക​ണ്ട് എ​ല്ലാ സ്ഥാ​നാ​ർ​ത്ഥി​ക​ളും ഒ​പ്പി​ട്ടു ന​ൽ​കി​യ​താ​യി​രു​ന്നു എ​ന്ന് സി​ദ്ധ​രാ​മ​യ്യ ചൂ​ണ്ടി​ക്കാ​ട്ടി. ബാ​ല​റ്റു​ക​ൾ അ​ട​ങ്ങി​യ ട്ര​ങ്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ചേ​ർ​ന്ന് ബി​ജെ​പി ബാ​ല​റ്റു​ക​ളി​ൽ തി​രി​മ​റി ന​ട​ത്തി​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​രോ​പ​ണം. അ​ന്ന് ഇ​ല്ലാ​ത്ത പ​രാ​തി ഇ​പ്പോ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത് വോ​ട്ട് മോ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

National

ബിജെപിക്കു വൻ കുതിപ്പ്; കോണ്‍ഗ്രസിനു പിടിവള്ളി

ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ലം ദേ​​​ശീ​​​യ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലും അ​​​ഞ്ചു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പ്രാ​​​ദേ​​​ശി​​​ക രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലും ദൂ​​​ര​​​വ്യാ​​​പ​​​ക​​​മാ​​​യ വ​​​ലി​​​യ ച​​​ല​​​ന​​​ങ്ങ​​​ൾ സൃ​​​ഷ്‌​​​ടി​​​ക്കും. പ​​​ശ്ചി​​​മ ബം​​​ഗാ​​​ൾ, ത​​​മി​​​ഴ്നാ​​​ട്, കേ​​​ര​​​ളം, ആ​​​സാം, പു​​​തു​​​ച്ചേ​​​രി സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ജ​​​ന​​​വി​​​ധി​​​യി​​​ൽ ഏ​​​റ്റ​​​വും നേ​​​ട്ടം ബി​​​ജെ​​​പി​​​ക്കാ​​​ണ്. കേ​​​ര​​​ള​​​ത്തി​​​ലെ മി​​​ന്നു​​​ന്ന ജ​​​യം കോ​​​ണ്‍ഗ്ര​​​സി​​​നു ദേ​​​ശീ​​​യ​​​രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ ക​​​രു​​​ത്തേ​​​കും. ക​​​ർ​​​ണാ​​​ട​​​ക, തെ​​​ലു​​​ങ്കാ​​​ന, ഹി​​​മാ​​​ച​​​ൽ പ്ര​​​ദേ​​​ശ് എ​​​ന്നി​​​വ​​​യോ​​​ടൊ​​​പ്പം കേ​​​ര​​​ള​​​വും കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ കൈ​​​പ്പി​​​ടി​​​യി​​​ലൊ​​​തു​​​ങ്ങി​​​യ​​​ത് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ ആ​​​ത്മ​​​വി​​​ശ്വാ​​​സം കൂ​​​ട്ടും.

ഹി​​​ന്ദി ഹൃ​​​ദ​​​യ​​​ഭൂ​​​മി​​​ക്കും ആ​​​സാം അ​​​ട​​​ക്ക​​​മു​​​ള്ള വ​​​ട​​​ക്കു കി​​​ഴ​​​ക്ക​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും പി​​​ന്നാ​​​ലെ പ​​​ശ്ചി​​​മ ബം​​​ഗാ​​​ളും വ​​​രു​​​തി​​​യി​​​ലാ​​​ക്കി​​​യ​​​തോ​​​ടെ ബി​​​ജെ​​​പി​​​യു​​​ടെ​​​യും മേ​​​ധാ​​​വി​​​ത്വം കൂ​​​റെ​​​ക്കൂ​​​ടി ശ​​​ക്ത​​​മാ​​​യി. അ​​​തി​​​ലേ​​​റെ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ അ​​​പ്ര​​​മാ​​​ദി​​​ത്വം ഉ​​​റ​​​പ്പി​​​ക്കാ​​​നും ഇ​​​ന്ന​​​ല​​​ത്തെ ജ​​​ന​​​വി​​​ധി വ​​​ഴി​​​തെ​​​ളി​​​ക്കും. ബം​​​ഗാ​​​ളി​​​ലെ 294 അം​​​ഗ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ 205 സീ​​​റ്റു​​​ക​​​ളു​​​ടെ​​​യും ആ​​​സാ​​​മി​​​ലെ 126ൽ 101 ​​​സീ​​​റ്റു​​​ക​​​ളു​​​ടെ​​​യും വി​​​ജ​​​യ​​​ത്തി​​​നു പ​​​ത്ത​​​ര​​​മാ​​​റ്റ് തി​​​ള​​​ക്ക​​​മു​​​ണ്ട്. ആ​​​സാ​​​മി​​​ലും പു​​​തു​​​ച്ചേ​​​രി​​​യി​​​ലും ബി​​​ജെ​​​പി​​​ക്കു ല​​​ഭി​​​ച്ച തു​​​ട​​​ർ​​​ഭ​​​ര​​​ണ​​​ത്തി​​​ന് ഇ​​​ര​​​ട്ടി​​​മ​​​ധു​​​ര​​​മു​​​ണ്ട്.

പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ലെ സൂ​​​പ്പ​​​ർ ഡ്യൂ​​​പ്പ​​​ർ വി​​​ജ​​​യ​​​മാ​​​കും ബി​​​ജെ​​​പി​​​ക്കു ല​​​ഹ​​​രി​​​യാ​​​കു​​​ക. വ​​​ലി​​​യ സം​​​സ്ഥാ​​​ന​​​മാ​​​യ ബം​​​ഗാ​​​ളി​​​ലെ കൂ​​​റ്റ​​​ൻ ജ​​​യം ബി​​​ജെ​​​പി​​​ക്കു പ​​​ല​​​ത​​​ര​​​ത്തി​​​ൽ നേ​​​ട്ട​​​മാ​​​കും. ഒ​​​രു ദി​​​വ​​​സം കൊ​​​ണ്ടോ മാ​​​സ​​​ങ്ങ​​​ൾ കൊ​​​ണ്ടോ ഏ​​​താ​​​നും വ​​​ർ​​​ഷം കൊ​​​ണ്ടോ അ​​​ല്ലി​​​തു നേ​​​ടി​​​യ​​​ത്. കൃ​​​ത്യ​​​മാ​​​യ ആ​​​സൂ​​​ത്ര​​​ണ​​​വും ത​​​ന്ത്ര​​​ങ്ങ​​​ളു​​​മു​​​ണ്ട്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​നും കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ളും പ​​​ണ​​​വും സ​​​മ്മ​​​ർ​​​ദവു​​​മെ​​​ല്ലാം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ ആ​​​ക്ഷേ​​​പം​​​പോ​​​ലും ബി​​​ജെ​​​പി​​​യെ പി​​​ന്തി​​​രി​​​പ്പി​​​ക്കി​​​ല്ല.

ബം​​​ഗാ​​​ളി​​​ൽ സൂ​​​പ്പ​​​ർ, ഡ്യൂ​​​പ്പ​​​ർ ജ​​​യം

ഇ​​​നി ഒ​​​രു സം​​​സ്ഥാ​​​ന​​​വും അ​​​പ്രാ​​​പ്യ​​​മ​​​ല്ലെ​​​ന്ന ബി​​​ജെ​​​പി​​​യു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പു കൂ​​​ടി​​​യാ​​​ണു പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ലെ കൂ​​​റ്റ​​​ൻ ജ​​​യം. സം​​​സ്ഥാ​​​നം അ​​​ട​​​ക്കി ഭ​​​രി​​​ച്ച് വാ​​​ണ​​​രു​​​ളി​​​യ മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യു​​​ടെ തൃ​​​ണ​​​മൂ​​​ലി​​​ന്‍റെ 15 വ​​​ർ​​​ഷം നീ​​​ണ്ട ഭ​​​ര​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചാ​​​ണു ബി​​​ജെ​​​പി​​​യു​​​ടെ പ​​​ട​​​യോ​​​ട്ടം. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​യോ​​​ടൊ​​​പ്പം ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ൽ ക്യാ​​​ന്പു ചെ​​​യ്തു ന​​​ട​​​പ്പാ​​​ക്കി​​​യ ത​​​ന്ത്ര​​​ങ്ങ​​​ളു​​​ടെ വി​​​ജ​​​യം കൂ​​​ടി​​​യാ​​​ണി​​​ത്. ബി​​​ജെ​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ശേ​​​ഷ​​​മു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മി​​​ന്നും ജ​​​യം നി​​​തി​​​ൻ ന​​​ബീ​​​നും ക​​​രു​​​ത്തേ​​​കും.

തൃ​​​ണ​​​മൂ​​​ലി​​​ന്‍റെ കോ​​​ട്ട​​​ക​​​ളി​​​ലും ക​​​ട​​​ന്നു​​​ക​​​യ​​​റാ​​​ൻ ബി​​​ജെ​​​പി​​​ക്കു ക​​​ഴി​​​ഞ്ഞു. ഭാ​​​വി​​​യി​​​ൽ പി​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കാ​​​നാ​​​കും തൃ​​​ണ​​​മൂ​​​ൽ ത​​​ത്ര​​​പ്പെ​​​ടു​​​ക. സി​​​പി​​​എ​​​മ്മി​​​ന്‍റെ​​​യും കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ​​​യും ഗ​​​തി​​​കെ​​​ട്ട ച​​​രി​​​ത്രം മ​​​മ​​​ത​​​യു​​​ടെ​​​യും ഉ​​​റ​​​ക്കം കെ​​​ടു​​​ത്തും. ബം​​​ഗാ​​​ളി​​​ലെ ബി​​​ജെ​​​പി​​​യു​​​ടെ ച​​​രി​​​ത്ര​​​ജ​​​യ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​ മമതയെ പരാജയപ്പെടുത്തിയ സു​​​വേ​​​ന്ദു ത​​​ന്നെ​​​യാ​​​കും അ​​​ടു​​​ത്ത ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കാ​​​ൻ മു​​​ന്നി​​​ൽ. പ​​​ഴ​​​യ കോ​​​ണ്‍ഗ്ര​​​സു​​​കാ​​​ര​​​നാ​​​ണ് സു​​​വേ​​​ന്ദു.

കോ​​​ണ്‍ഗ്ര​​​സ് വി​​​ട്ട് ബി​​​ജെ​​​പി​​​യി​​​ലെ​​​ത്തി മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യ ഹി​​​മ​​​ന്ത ബി​​​ശ്വ ശ​​​ർ​​​മ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​സാ​​​മി​​​ൽ ബി​​​ജെ​​​പി തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം ത​​​വ​​​ണ​​​യും അ​​​ധി​​​കാ​​​രം പി​​​ട​​​ച്ച​​​ട​​​ക്കി​​​യ​​​തും രാ​​​ഷ്‌​​​ട്രീ​​​യ​​​ചി​​​ത്രം മാ​​​റ്റും. ഗൗ​​​ര​​​വ് ഗൊ​​​ഗോ​​​യി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​നു മോ​​​ഹി​​​ച്ച കോ​​​ണ്‍ഗ്ര​​​സി​​​ന്, വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ നി​​​ല​​​നി​​​ൽ​​​പി​​​നു​​​വേ​​​ണ്ടി പോ​​​രാ​​​ടേ​​​ണ്ട ഗ​​​തി​​​കേ​​​ടാ​​​ണ്. ബം​​​ഗാ​​​ളി​​​ലും ആ​​​സാ​​​മി​​​ലും ഒ​​​രു പ​​​രി​​​ധി​​​വ​​​രെ കേ​​​ര​​​ള​​​ത്തി​​​ലും ഹൈ​​​ന്ദ​​​വ വോ​​​ട്ടു​​​ക​​​ളു​​​ടെ ഏ​​​കീ​​​ക​​​ര​​​ണ​​​ത്തോ​​​ടൊ​​​പ്പം ന്യൂ​​​ന​​​പ​​​ക്ഷ വോ​​​ട്ടു​​​ക​​​ൾ ഭി​​​ന്നി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ലു​​​മു​​​ള്ള ബി​​​ജെ​​​പി ത​​​ന്ത്രം വി​​​ജ​​​യി​​​ച്ചു.

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഇ​​​നി വി​​​ജ​​​യ് കാ​​​ലം

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഡി​​​എം​​​കെ​​​യു​​​ടെ ത​​​ക​​​ർ​​​ച്ച​​​യും ന​​​ട​​​ൻ വി​​​ജ​​​യ്‌​​​യു​​​ടെ ടി​​​വി​​​കെ​​​യു​​​ടെ അ​​​ത്ഭു​​​ത​​​ക​​​ര​​​മാ​​​യ കു​​​തി​​​പ്പു​​​മാ​​​ണു രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലെ മ​​​റ്റൊ​​​രു വ​​​ലി​​​യ മാ​​​റ്റം. മു​​​ന്പ് ഡ​​​ൽ​​​ഹി​​​യി​​​ൽ ആം ​​​ആ​​​ദ്മി പാ​​​ർ​​​ട്ടി​​​യു​​​മാ​​​യെ​​​ത്തി അ​​​ത്ഭു​​​തം കാ​​​ട്ടി​​​യ അ​​​ര​​​വി​​​ന്ദ് കേ​​​ജ​​​രി​​​വാ​​​ളി​​​ന്‍റെ നേ​​​ട്ട​​​ത്തി​​​നു തു​​​ല്യ​​​മാ​​​ണി​​​ത്. കേ​​​ജ​​​രി​​​വാ​​​ളി​​​ന്‍റെ തു​​​ട​​​ർ​​​ഭ​​​ര​​​ണം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് ബി​​​ജെ​​​പി ഡ​​​ൽ​​​ഹി​​​യി​​​ൽ ഭ​​​ര​​​ണം പി​​​ടി​​​ച്ചെ​​​ങ്കി​​​ലും ത​​​മി​​​ഴ​​​കം പി​​​ടി​​​ക്കാ​​​ൻ ബി​​​ജെ​​​പി​​​ക്ക് ഇ​​​നി​​​യും സ​​​മ​​​യ​​​മെ​​​ടു​​​ക്കും.

മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ. സ്റ്റാ​​​ലി​​​നെ പോ​​​ലും മ​​​ല​​​ർ​​​ത്തി​​​യ​​​ടി​​​ക്കാ​​​ൻ ടി​​​വി​​​കെ​​​യ്ക്കു ക​​​ഴി​​​ഞ്ഞു. മ​​​ക​​​ൻ ഉ​​​ദ​​​യ​​​നി​​​ധി സ്റ്റാ​​​ലി​​​നെ ജ​​​യി​​​പ്പി​​​ക്കാ​​​നാ​​​യെ​​​ന്ന​​​തു മാ​​​ത്ര​​​മാ​​​ണ് സ്റ്റാ​​​ലി​​​ന് ആ​​​ശ്വാ​​​സം.
പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യു​​​ള്ള ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ദ്രാ​​​വി​​​ഡ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ മേ​​​ൽ​​​ക്കോ​​​യ്മ ത​​​ക​​​ർ​​​ക്കാ​​​നാ​​​യ​​​താ​​​ണു സി​​​നി​​​മാ​​​താ​​​ര​​​മാ​​​യ വി​​​ജ​​​യ് നേ​​​ടി​​​യ പ്ര​​​ധാ​​​ന വ​​​ഴി​​​ത്തി​​​രി​​​വ്. ദ്രാ​​​വി​​​ഡ പാ​​​ർ​​​ട്ടി​​​യെ​​​ന്ന മേ​​​ൽ​​​വി​​​ലാ​​​സ​​​മി​​​ല്ലാ​​​തെ​​​യും പ​​​ര​​​ന്പ​​​രാ​​​ഗ​​​ത ശൈ​​​ലി​​​യെ​​​യും മ​​​റി​​​ക​​​ട​​​ന്നാ​​​ണ് 234 അം​​​ഗ സ​​​ഭ​​​യി​​​ൽ ടി​​​വി​​​കെ ഒ​​​റ്റ​​​യ്ക്ക് 110 സീ​​​റ്റു​​​ക​​​ൾ നേ​​​ടി​​​യ​​​ത്.

പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൻ. രം​​​ഗ​​​സ്വാ​​​മി​​​യു​​​ടെ എ​​​ൻ​​​ആ​​​ർ കോ​​​ണ്‍ഗ്ര​​​സു​​​മാ​​​യി ചേ​​​ർ​​​ന്നു ബി​​​ജെ​​​പി​​​യും നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി. ബി​​​ജെ​​​പി​​​യു​​​ടെസി​​​റ്റിം​​​ഗ് സീ​​​റ്റാ​​​യ കാ​​​മ​​​രാ​​​ജ് ന​​​ഗ​​​റി​​​ൽ വ്യ​​​വ​​​സാ​​​യി ജോ​​​സ് ചാ​​​ൾ​​​സ് മാ​​​ർ​​​ട്ടി​​​ൻ നേ​​​ടി​​​യ വി​​​ജ​​​യം പു​​​തു​​​ച്ചേ​​​രി രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ലെ പു​​​തി​​​യൊ​​​രു ട്രെ​​​ൻ​​​ഡി​​​ന്‍റെ നാ​​​ന്ദി​​​യാ​​​യേ​​​ക്കും.

ഏ​​​തു ത​​​ന്ത്ര​​​വും പ​​​യ​​​റ്റി ബി​​​ജെ​​​പി

ഓ​​​രോ സം​​​സ്ഥാ​​​ന​​​ത്തി​​​നും അ​​​നു​​​യോ​​​ജ്യ​​​മാ​​​യ രാ​​​ഷ്‌​​​ട്രീ​​​യ ശൈ​​​ലി​​​യും ത​​​ന്ത്ര​​​വും സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണു ബി​​​ജെ​​​പി​​​യു​​​ടെ പ്ര​​​ധാ​​​ന നീ​​​ക്കം. പ്രാ​​​ദേ​​​ശി​​​ക പാ​​​ർ​​​ട്ടി​​​ക​​​ളെ കൂ​​​ടെ ചേ​​​ർ​​​ത്തു വ​​​ള​​​രു​​​ക. ബി​​​ഹാ​​​റി​​​ൽ ചെ​​​യ്ത​​​തു പോ​​​ലെ ജെ​​​ഡി​​​യു​​​വി​​​ന്‍റെ തോ​​​ളി​​​ലേ​​​റി അ​​​ധി​​​കാ​​​രം നു​​​ണ​​​ഞ്ഞ ബി​​​ജെ​​​പി സാ​​​വ​​​ധാ​​​നം ഏ​​​റ്റ​​​വും വ​​​ലി​​​യ ക​​​ക്ഷി​​​യാ​​​യി നേ​​​രി​​​ട്ട് അ​​​ധി​​​കാ​​​രം കൈ​​​ക്ക​​​ലാ​​​ക്കി. ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ അ​​​ണ്ണാ ഡി​​​എം​​​കെ​​​യു​​​ടെ ത​​​ക​​​ർ​​​ച്ച​​​യും ബി​​​ജെ​​​പി​​​യും വ​​​ള​​​ർ​​​ച്ച​​​യും മ​​​റ്റൊ​​​രു സൂ​​​ച​​​ന​​​യാ​​​ണ്. മ​​​റ്റൊ​​​രു വ​​​ലി​​​യ സം​​​സ്ഥാ​​​ന​​​മാ​​​യ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലും ത​​​ഥൈ​​​വ. യു​​​പി, മ​​​ധ്യ​​​പ്ര​​​ദേ​​​ശ്, രാ​​​ജ​​​സ്ഥാ​​​ൻ, ഗു​​​ജ​​​റാ​​​ത്ത് അ​​​ട​​​ക്ക​​​മു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ കു​​​തി​​​പ്പു ത​​​ട​​​യാ​​​ൻ എ​​​ളു​​​പ്പ​​​മാ​​​കി​​​ല്ല.

സി​​​പി​​​എ​​​മ്മും കോ​​​ണ്‍ഗ്ര​​​സും കി​​​ട്ടാ​​​ക്ക​​​നി​​​യെ​​​ന്ന് ആ​​​ക്ഷേ​​​പി​​​ച്ച കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് ഒ​​​രു ലോ​​​ക്സ​​​ഭാം​​​ഗ​​​ത്തെ​​​യും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ മൂ​​​ന്നു പേ​​​രെ​​​യും വി​​​ജ​​​യി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​താ​​​ണു ബി​​​ജെ​​​പി​​​യു​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ​​​ത​​​ന്ത്രം. ക്രൈ​​​സ്ത​​​വ വോ​​​ട്ട​​​ർ​​​മാ​​​രെ സ്വാ​​​ധീ​​​നി​​​ക്കാ​​​നു​​​ള്ള ക്രി​​​സ്ത്യ​​​ൻ ഔ​​​ട്ട് റീ​​​ച്ച് പോ​​​ലു​​​ള്ള ത​​​ന്ത്ര​​​ങ്ങ​​​ളും കു​​​റേ​​​യൊ​​​ക്കെ ഫ​​​ലം ക​​​ണ്ടു​​​വെ​​​ന്നാ​​​ണു ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ൾ വി​​​ല​​​യി​​​രു​​​ത്തി​​​യ​​​ത്. വി​​​ക​​​സ​​​ന​​​വും ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളും സ്ത്രീ​​​പ​​​ക്ഷ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളും മു​​​ത​​​ൽ പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ വി​​​ല​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​ഴി​​​യു​​​ന്ന​​​തു​​​വ​​​രെ മ​​​ര​​​വി​​​പ്പി​​​ച്ച​​​തു​​​വ​​​രെ ത​​​ന്ത്ര​​​ങ്ങ​​​ൾ പ​​​ല​​​താ​​​ണ്.

പ്ര​​​തി​​​പ​​​ക്ഷ ഭി​​​ന്ന​​​ത ബി​​​ജെ​​​പി ര​​​ക്ഷ

ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ​​​യും ഇ​​​ന്ത്യ സ​​​ഖ്യ​​​ത്തെ​​​യും കൂ​​​ടു​​​ത​​​ൽ ഭി​​​ന്നി​​​പ്പി​​​ക്കാ​​​നും ഇ​​​ന്ന​​​ല​​​ത്തെ ജ​​​ന​​​വി​​​ധി​​​യി​​​ലൂ​​​ടെ ബി​​​ജെ​​​പി​​​ക്കു ക​​​ഴി​​​ഞ്ഞു. എ​​​ത്ര​​​യൊ​​​ക്കെ യോ​​​ജി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്പോ​​​ഴും പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള ഭി​​​ന്ന​​​ത വ​​​ള​​​രു​​​ന്ന​​​തി​​​നു സാ​​​ക്ഷ്യം കൂ​​​ടി​​​യാ​​​ണു ബം​​​ഗാ​​​ൾ, ആ​​​സാം, ത​​​മി​​​ഴ്നാ​​​ട്, കേ​​​ര​​​ളം, പു​​​തു​​​ച്ചേ​​​രി ജ​​​ന​​​വി​​​ധി. മി​​​ക്ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ഒ​​​രു​​​കാ​​​ല​​​ത്തു ശ​​​ക്ത​​​മാ​​​യി​​​രു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളെ ഭി​​​ന്നി​​​പ്പി​​​ച്ചും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ കൂ​​​റു​​​മാ​​​റ്റി​​​യും കൂ​​​ടു​​​ത​​​ൽ ദു​​​ർ​​​ബ​​​ലാ​​​ക്കി നേ​​​ട്ടം കൊ​​​യ്യാ​​​ൻ ബി​​​ജെ​​​പി​​​ക്കാ​​​യി.

ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ​​​യും ബി​​​ജെ​​​പി​​​യെ​​​യും മ​​​റി​​​ക​​​ട​​​ക്കാ​​​ൻ നി​​​ല​​​വി​​​ലെ രാ​​​ഷ്‌​​​ട്രീ​​​യ സ​​​മീ​​​പ​​​ന​​​ങ്ങ​​​ളും രീ​​​തി​​​ക​​​ളും മ​​​തി​​​യാ​​​കി​​​ല്ലെ​​​ന്ന് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കും കോ​​​ണ്‍ഗ്ര​​​സി​​​നും തി​​​രി​​​ച്ച​​​റി​​​വു കൂ​​​ടി​​​യാ​​​കും ബം​​​ഗാ​​​ൾ, ആ​​​സാം, പു​​​തു​​​ച്ചേ​​​രി ജ​​​ന​​​വി​​​ധി. രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കു പ​​​ക​​​രം പ്രി​​​യ​​​ങ്ക ഗാ​​​ന്ധി പാ​​​ർ​​​ട്ടി​​​യെ ന​​​യി​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്നാ​​​ണ് മു​​​തി​​​ർ​​​ന്ന കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് ഇ​​​ന്ന​​​ലെ സ്വ​​​കാ​​​ര്യ ച​​​ർ​​​ച്ച​​​യി​​​ൽ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​ത്. രാ​​​ഹു​​​ലി​​​ന്‍റെ നേ​​​രേ വാ, ​​​നേ​​​രേ പോ ​​​സ​​​മീ​​​പ​​​നം ന​​​വ​​​കാ​​​ല​​​ത്തെ ഇ​​​ന്ത്യ​​​ൻ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ വി​​​ല​​​പ്പോ​​​കി​​​ല്ലെ​​​ന്നും രാ​​​ഷ്‌​​​ട്രീ​​​യ ത​​​ന്ത്ര​​​ങ്ങ​​​ളും ചി​​​ല കു​​​ത​​​ന്ത്ര​​​ങ്ങ​​​ളും പ്ര​​​യോ​​​ഗി​​​ക്കാ​​​തെ കോ​​​ണ്‍ഗ്ര​​​സി​​​ന് 2029ലും ​​​കേ​​​ന്ദ്ര​​​ഭ​​​ര​​​ണം എ​​​ളു​​​പ്പ​​​മാ​​​കി​​​ല്ലെ​​​ന്നുമുള്ള സൂ​​​ച​​​ന​​​യാ​​​ണ് ഇ​​​ന്ന​​​ല​​​ത്തെ ഫ​​​ല​​​മെ​​​ന്നു നേ​​​താ​​​വ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

കേ​​​ര​​​ള​​​ത്തി​​​നു മോ​​​ദി​​​യു​​​ടെ സൂ​​​ച​​​ന

കോ​​​ണ്‍ഗ്ര​​​സ് മു​​​ക്ത ഭാ​​​ര​​​ത​​​മെ​​​ന്ന ബി​​​ജെ​​​പി​​​യു​​​ടെ മോ​​​ഹം ക​​​രി​​​ച്ചു​​​ണ​​​ക്കാ​​​മെ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ വ​​​ൻ​​​വി​​​ജ​​​യം കൊ​​​ണ്ട് കോ​​​ണ്‍ഗ്ര​​​സ് തെ​​​ളി​​​യി​​​ച്ചു. ക​​​ർ​​​ണാ​​​ട​​​കം, തെ​​​ലു​​​ങ്കാ​​​ന, ഹി​​​മാ​​​ച​​​ൽ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മെ കേ​​​ര​​​ള​​​ത്തി​​​ലും അ​​​ധി​​​കാ​​​രം കി​​​ട്ടി​​​യ​​​തു കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ പി​​​ടി​​​വ​​​ള്ളി​​​യാ​​​ണ്. ഒ​​​പ്പം ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലും കേ​​​ര​​​ള​​​ത്തി​​​ലും ബി​​​ജെ​​​പി​​​ക്കു​​​ള്ള ഏ​​​ക​​​ബ​​​ദ​​​ൽ കോ​​​ണ്‍ഗ്ര​​​സ് ആ​​​ണെ​​​ന്ന് അ​​​ടി​​​വ​​​ര​​​യി​​​ട്ടു.

ബി​​​ജെ​​​പി​​​യെ എ​​​തി​​​ർ​​​ക്കാ​​​ൻ ഇ​​​ട​​​തു​​​പ​​​ക്ഷം വേ​​​ണ​​​മെ​​​ന്ന സി​​​പി​​​എ​​​മ്മി​​​ന്‍റെ​​​യും സി​​​പി​​​ഐ​​​യു​​​ടെ​​​യും അ​​​വ​​​കാ​​​ശ​​​വാ​​​ദം ജ​​​നം പാ​​​ടെ ത​​​ള്ളി. ബം​​​ഗാ​​​ളി​​​നും ത്രി​​​പു​​​ര​​​യ്ക്കും പി​​​ന്നാ​​​ലെ കേ​​​ര​​​ള​​​ത്തി​​​ലും എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ മൂ​​​ന്നു സി​​​റ്റിം​​​ഗ് സീ​​​റ്റു​​​ക​​​ളാ​​​ണു ബി​​​ജെ​​​പി​​​ക്ക് അ​​​ടി​​​യ​​​റവ​​​ച്ച​​​ത്.

വ​​​രും​​​നാ​​​ളു​​​ക​​​ളി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലും ബി​​​ജെ​​​പി വി​​​ജ​​​യ​​​ക്കൊ​​​ടി പാ​​​റി​​​ക്കു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി ഇ​​​ന്ന​​​ലെ പ​​​റ​​​ഞ്ഞ​​​തി​​​ൽ വ​​​ലി​​​യ സൂ​​​ച​​​ന​​​യു​​​ണ്ട്. മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തി​​​നു മു​​​ത​​​ൽ ക​​​ടി​​​പി​​​ടി കൂ​​​ടി​​​യാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ലും ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലും അ​​​ട​​​ക്കം കോ​​​ണ്‍ഗ്ര​​​സി​​​നെ മ​​​ല​​​ർ​​​ത്തി​​​യ​​​ടി​​​ക്കാ​​​ൻ ബി​​​ജെ​​​പി​​​ക്ക് അ​​​ധി​​​ക​​​വ​​​ർ​​​ഷം വേ​​​ണ്ടി​​​വ​​​രി​​​ല്ല.

Kerala

പ​ശ്ചി​മ ബം​ഗാ​ളി​ൽ താ​മ​ര വി​രി​യും; സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ൽ ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കു​ന്ന​തി​നു മു​മ്പാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന.

ഇ​നി ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​ട്ടാ​ണ് താ​ൻ വ​രി​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ശ്ചി​മ ബം​ഗാ​ളി​ന്‍റെ പു​രോ​ഗ​തി ഇ​ന്ത്യ​യു​ടെ മൊ​ത്ത​ത്തി​ലു​ള്ള വി​ക​സ​ന​ത്തി​ന് അ​നി​വാ​ര്യ​മാ​ണ്. കി​ഴ​ക്ക​ൻ മേ​ഖ​ല​യു​ടെ ഉ​യ​ർ​ച്ച രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​ക്കാ​യി നി​ർ​ണാ​യ​ക​മാ​ണ്.

ത​ന്‍റെ വി​ധി​യും ഉ​ത്ത​ര​വാ​ദി​ത്ത​വും പ​ശ്ചി​മ ബം​ഗാ​ളി​നെ സേ​വി​ക്കു​ക, സം​ര​ക്ഷി​ക്കു​ക ര​ക്ഷി​ക്കു​ക എ​ന്ന​താ​ണ്, ഒ​ഡീ​ഷ​യ്ക്കും ബി​ഹാ​റി​നും ശേ​ഷം താ​മ​ര ഇ​ത്ത​വ​ണ പ​ശ്ചി​മ ബം​ഗാ​ളി​ലും വി​രി​യും. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വ​ഞ്ചി​ച്ച​താ​യും സം​സ്ഥാ​ന വി​ക​സ​ന​ത്തി​ന് അ​വ​ർ​ക്ക് ഒ​രു കാ​ഴ്‌​ച​പ്പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

ഭ​ര​ണ​ക​ക്ഷി​യാ​യ പാ​ർ​ട്ടി ഭ​ര​ണം ന​ട​ത്തു​ന്ന​തി​ന് പ​ക​രം ദു​രു​പ​യോ​ഗ​വും ഭീ​ഷ​ണി​യും പ്ര​യോ​ഗി​ക്കു​ക​യാ​ണ്. അ​വ​ർ ത​ന്നെ​യും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ​യും സൈ​ന്യ​ത്തെ പോ​ലും നി​ന്ദ്യ​മാ​യ രീ​തി​യി​ൽ നേ​രി​ട്ടു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

നെ​ട്ട​യം സം​ഘ​ർ​ഷം: ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​വ​രെ മ​ർ​ദി​ച്ച​താ​യി ബി​ജെ​പി; വ​ട്ടി​യൂ​ർ​ക്കാ​വ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച്

തി​രു​വ​ന​ന്ത​പു​രം: നെ​ട്ട​യം മ​ല​മു​ക​ളി​ൽ ബി​ജെ​പി-​സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി. പോ​ലീ​സി​ന്‍റെ പ​ക്ഷ​പാ​ത​പ​ര​മാ​യ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചും മ​ർ​ദ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി.

ഒ​രു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ ഭാ​ര്യ​യെ അ​യ​ൽ​വാ​സി അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. ഇ​തി​നെ​ച്ചൊ​ല്ലി ബി​ജെ​പി-​സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​കു​ക​യും അ​തു വ​ലി​യ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഘ​ർ​ഷം നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി. ഇ​തി​ൽ നാ​ലു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു പ​രി​ക്കേ​റ്റു. കൂ​ടാ​തെ വ​ട്ടി​യൂ​ർ​ക്കാ​വ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ ദീ​പു ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ഞ്ച് പോ​ലീ​സു​കാ​ർ​ക്കും ക​ല്ലേ​റി​ലും മ​റ്റും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​വ​ർ​ത്ത​ക​രെ സ്റ്റേ​ഷ​നി​ൽ വ​ച്ച് പോ​ലീ​സ് ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു​വെ​ന്നാ​ണ് ബി​ജെ​പി ആ​രോ​പി​ക്കു​ന്ന​ത്. സി​പി​എം പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് സ​ഹാ​യി​ക്കു​ന്നു​വെ​ന്നും ബി​ജെ​പി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. വ​ഴ​യി​ല മ​ണി​ക​ണ്ഠ​ൻ, സു​ധാ​ക​ര​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ ഗി​രി, സു​മി ബാ​ലു തു​ട​ങ്ങി​യ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ രാ​ത്രി വൈ​കി​യും പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച​ത്. നി​ല​വി​ൽ പ്ര​ദേ​ശ​ത്തു കൂ​ടു​ത​ൽ പോ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

 

National

എഫ്സിആർഎ വിവാദം കേരളത്തിൽ ബിജെപിക്ക് തിരിച്ചടിയാകില്ലെന്ന് ജാവഡേക്കർ

ന്യൂഡൽഹി: കേരളത്തിലെ തെരഞ്ഞെടുപ്പിൽ എഫ്സിആർഎ വിവാദം ബിജെപിക്ക് തിരിച്ചടിയാകില്ലെന്ന് കേരളത്തിന്‍റെ സംഘടനാചുമതലയുള്ള പ്രഭാരിയുമായ പ്രകാശ് ജാവഡേക്കർ.

കൂടിയാലോചന ഇല്ലാതെ നിയമം കൊണ്ടുവരില്ലെന്ന് കേന്ദ്രമന്ത്രി അടക്കം ക്രൈസ്തവസഭാ നേതൃത്വത്തെ ബോധ്യപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രവുമായി നടത്തിയ ചർച്ചകളിൽ സഭാ നേതൃത്വം തൃപ്തിയിലാണെന്നും അദ്ദേഹം ഒരു സ്വകാര്യചാനലിനോട് പറഞ്ഞു. വിദേശത്ത് നിന്നും വരുന്ന പണം വകമാറ്റി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നവർക്കാണ് നിയമം തിരിച്ചടിയാവുകയെന്നും ജാവഡേക്കർ കൂട്ടിച്ചേർത്തു.

Kerala

ഷോണിന്‍റെ ഭീഷണി വേണ്ട, സഭയെയും പിതാക്കന്മാരെയും അധിക്ഷേപിച്ചാൽ യുഡിഎഫ് പ്രതിരോധിക്കുമെന്ന് കാപ്പൻ

കോട്ടയം: പരാജയം ഉറപ്പായതോടെ സഭയ്ക്കും, ദീപികയ്ക്കുമെതിരെ ബിജെപി നേതാവ് ഷോൺ ജോർജ് നടത്തിയ വെല്ലുവിളി അംഗീകരിക്കുവാൻ കഴിയില്ലെന്ന് മാണി സി. കാപ്പൻ. സഭയോടും സഭാ സ്ഥാപനങ്ങളോടുമുള്ള ആർഎസ്എസിന്‍റെ സമീപനമാണ് എഫ്‌സിആർഎ ബില്ലിലൂടെയും, ഷോൺ ജോർജിന്‍റെ പ്രസ്താവനയിലൂടെയും പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.

പരാജയം ഉറപ്പായതോടെ അതിന്‍റെ പാപഭാരം സഭയുടെ മേൽ ചാരാനാണ് ഷോൺ ശ്രമിക്കുന്നത്. ഇത്തരം വേട്ടക്കാരെ പ്രതിരോധിക്കുവാനും നിലക്ക് നിർത്തുവാനുമുള്ള ഉത്തരവാദിത്തവും ആർജവവും യുഡിഎഫിനുണ്ടെന്ന കാര്യം അദ്ദേഹം മറക്കരുതെന്നും കാപ്പൻ ഓർമിപ്പിച്ചു.

മാധ്യമസ്വാതന്ത്ര്യത്തിനുമേൽ ഇന്ത്യയിൽ നടക്കുന്ന കടന്നുകയറ്റം കേരളത്തിലും ആവർത്തിക്കാം എന്നാണ് ബിജെപി കരുതുന്നത്. ഷോൺ ജോർജ് ദീപികയ്ക്ക് എതിരെ മുഴക്കിയ ഭീഷണി ഇതിന്‍റെ വ്യക്തമായ പ്രതിഫലനമാണ്.

മാധ്യമസ്വാതന്ത്ര്യം തടസപ്പെട്ടപ്പോൾ എഡിറ്റോറിയൽ പേജ് ബ്ലാങ്ക് ആയി ഇട്ട് പത്രം അച്ചടിച്ച ദീപികയുടെ പാരമ്പര്യം അറിയാതെയാണ് ഷോൺ ഈ ഭീഷണി ഉയർത്തിയത്. ദിവസങ്ങൾക്കകം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തും. സിപിഎമ്മിന്‍റെ തണലിൽ ബിജെപി കേരളത്തിൽ നടത്തിയ കടന്നുകയറ്റത്തിന് അതോടുകൂടി അന്ത്യം വരുമെന്നും മാണി സി. കാപ്പൻ കൂട്ടിച്ചേർത്തു.

Kerala

പാലക്കാട്ട് ബിജെപി വോട്ടര്‍ക്ക് പണം നൽകിയെന്ന ആരോപണം; ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട്: കണ്ണാടിയിൽ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍ക്ക് പണം നൽകിയെന്ന ആരോപണത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻറിപ്പോര്‍ട്ട് തേടി.

അതേസമയം തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തിൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ശോ​ഭ സു​രേ​ന്ദ്ര​ന്‍റെ കൂ​ടെ​യെ​ത്തി​യ സ്ത്രീ ​വോ​ട്ട​ർ​ക്ക് പ​ണം ന​ൽ​കിയെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.

ബിജെപി പ്രവർത്തകർ മൂന്ന് കാറുകളിലാണ് ഇവിടെ എത്തിയത്. കാറിൽ നിന്ന് ഇറങ്ങി സ്ത്രീ ജില്ലയിലെ വോട്ടർക്ക് പണം നല്കുകയായിരുന്നു. വയോധികയുടെ വീടിന്‍റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു.

അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വയോധികയുടെ കൈയിലേക്ക് പണം നൽകിയെന്നുമാണ് ആരോപണം.

Kerala

ബി​ജെ​പി-​സി​പി​എം ഡീ​ൽ വ​ർ​ഷ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ൽ നി​ല​വി​ലു​ള്ള​തെ​ന്നു ശി​വ​സേ​ന

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം-​​​ബി​​​ജെ​​​പി ഡീ​​​ൽ വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള​​​താ​​​ണെ​​​ന്നും ന​​​യ​​​ത​​​ന്ത്ര സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്ത്, ക​​​രു​​​വ​​​ന്നൂ​​​ർ ബാ​​​ങ്ക് ത​​​ട്ടി​​​പ്പ്, തൃ​​​ശൂ​​​ർ പൂ​​​രം ക​​​ല​​​ക്ക​​​ൽ, ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള തു​​​ട​​​ങ്ങി​​​യ കേ​​​സു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ ഇ​​​തു വ്യ​​​ക്ത​​​മാ​​​കു​​​മെ​​​ന്നും ശി​​​വ​​​സേ​​​ന (ഉ​​​ദ്ധ​​​വ് താ​​​ക്ക​​​റേ വി​​​ഭാ​​​ഗം).

ഇ​​​ത്ത​​​രം കേ​​​സു​​​ക​​​ളി​​​ലെ​​​ല്ലാം കേ​​​ന്ദ്ര ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു വ​​​ന്ന​​​തി​​​നു ശേ​​​ഷം കേ​​​സു​​​ക​​​ൾ മു​​​ന്നോ​​​ട്ടു പോ​​​യി​​​ട്ടി​​​ല്ലെ​​​ന്നു സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി പെ​​​രി​​​ങ്ങ​​​മ​​​ല അ​​​ജി, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ജ​​​യ​​​ൻ കെ. ​​​ച​​​പ്പാ​​​ത്ത്, ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് മം​​​ഗ​​​ല​​​പു​​​രം വി​​​നു​​​കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​റ​​​ഞ്ഞു. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന യു​​​ഡി​​​എ​​​ഫി​​​ന് പി​​ന്തു​​ണ ന​​​ൽ​​​കു​​​മെ​​​ന്ന് അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

National

ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ബി​ജെ​പി പ​ട്ടി​ക പു​റ​ത്ത്; കെ. ​അ​ണ്ണാ​മ​ലൈ മ​ത്സ​രി​ക്കി​ല്ല

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള 27 സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പൂ​ർ​ണ പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ബി​ജെ​പി. എ​ന്നാ​ൽ പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​മു​ഖ മു​ഖ​മാ​യ മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടി​ല്ല. കേ​ന്ദ്ര നേ​തൃ​ത്വം അ​വ​സാ​ന നി​മി​ഷം വ​രെ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യെ​ങ്കി​ലും മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ൽ അ​ണ്ണാ​മ​ലൈ ഉ​റ​ച്ചു​നി​ന്നു.

കോ​യ​മ്പ​ത്തൂ​ർ മേ​ഖ​ല​യി​ൽ ബി​ജെ​പി​ക്ക് താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്ന സിം​ഗ​ന​ല്ലൂ​ർ, സു​ലൂ​ർ തു​ട​ങ്ങി​യ സീ​റ്റു​ക​ൾ എ​ഐ​എ​ഡി​എം​കെ വി​ട്ടു​ന​ൽ​കാ​ത്ത​താ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്മാ​റ്റ​ത്തി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്.

കേ​ന്ദ്ര​മ​ന്ത്രി എ​ൽ. മു​രു​ക​ൻ അ​വി​നാ​ശി (എ​സ്‌​സി) മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മ​ത്സ​രി​ക്കും.
ത​മി​ഴി​സൈ സൗ​ന്ദ​ര​രാ​ജ​ൻ ചെ​ന്നൈ​യി​ലെ മൈ​ലാ​പ്പൂ​രി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടും. വാ​ന​തി ശ്രീ​നി​വാ​സ​ൻ കോ​യ​മ്പ​ത്തൂ​ർ സൗ​ത്തി​ൽ ത​ന്നെ ഇ​ത്ത​വ​ണ​യും മ​ത്സ​രി​ക്കും. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ നൈ​നാ​ർ നാ​ഗേ​ന്ദ്ര​ൻ സാ​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന വി​ജ​യ​ധ​ര​ണി വി​ള​വ​ങ്കോ​ട് മ​ണ്ഡ​ല​ത്തി​ൽ നി​ന്നും കൃ​തി​ക ശി​വ​കു​മാ​ർ മൊ​ട​ക്കു​റി​ച്ചി​യി​ൽ നി​ന്നും മ​ത്സ​രി​ക്കും. എ​ഐ​എ​ഡി​എം​കെ​യു​മാ​യു​ള്ള സ​ഖ്യം നി​ല​നി​ർ​ത്തു​ന്ന​തി​നാ​ണ് ബി​ജെ​പി മു​ൻ​ഗ​ണ​ന ന​ൽ​കി​യ​ത്. 2021-ൽ 20 ​സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ച്ച ബി​ജെ​പി ഇ​ത്ത​വ​ണ 27 സീ​റ്റു​ക​ളി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

 

Sports

ഇ​നി രാ​ഷ്ട്രീ​യ ഗോ​ദ​യി​ൽ; ടെ​ന്നീ​സ് ഇ​തി​ഹാ​സം ലി​യാ​ൻ​ഡ​ർ പേ​സ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ടെ​ന്നീ​സ് ഇ​തി​ഹാ​സം ലി​യാ​ൻ​ഡ​ർ പേ​സ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര​മ​ന്ത്രി കി​ര​ൺ റി​ജി​ജു ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് പേ​സി​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​നം. ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബി​നു​മാ​യി പേ​സ് നേ​ര​ത്തെ കൂ​ടി​ക്കാ​ഴ്ച​ന​ട​ത്തി​യി​രു​ന്നു. 2021 ൽ ​താ​രം തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​രു​ക​യും 2022 ലെ ​ഗോ​വ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്കു​വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തു​ക​യും ചെ​യി​രു​ന്നു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പേ​സ് മ​ത്സ​രി​ക്കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല. ബം​ഗാ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ബി​ജെ​പി ഇ​തി​ന​കം ര​ണ്ട് പ​ട്ടി​ക​ക​ളി​ലാ​യി 255 സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Kerala

‌മ​ഞ്ചേ​ശ്വ​ര​ത്ത് യു​ഡി​എ​ഫ്-​എ​സ്ഡി​പി​ഐ ഡീ​ൽ : കെ.​സു​രേ​ന്ദ്ര​ന്‍

കാ​സ​ർ​ഗോ​ഡ്: ‌മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ഥി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ.​സു​രേ​ന്ദ്ര​ന്‍. വി.​ഡി.​സ​തീ​ശ​നും കു​ഞ്ഞാ​ലി​ക്കു​ട്ടി​യും ഇ​ട​പെ​ട്ടാ​ണ് കെ.​എം.​അ​ഷ്‌​റ​ഫി​ന്‍റെ പ​ത്രി​ക പി​ന്‍​വ​ലി​പ്പി​ച്ച​തെന്നു സുരേന്ദ്രൻ ആരോപിച്ചു.

മു​സ്‌​ലിം സം​ഘ​ട​ന​ക​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യ​ത്. വി.​ഡി.​സ​തീ​ശ​നു ന​ട്ടെ​ല്ലി​നു പ​ക​രം വാ​ഴ​പ്പി​ണ്ടി​യാ​ണു​ള്ള​ത് അ​ല്ലെ​ങ്കി​ൽ എ​സ്ഡി​പി​ഐ വോ​ട്ടു​ക​ള്‍ വേ​ണ്ടെ​ന്നു പ​റ​യ​ണം. ഇ​തൊ​ന്നും ഇ​വി​ടെ വി​ല​പ്പോ​കി​ല്ല. മ​ഞ്ചേ​ശ്വ​ര​ത്ത് ഇ​ത്ത​വ​ണ എ​ൻ​ഡി​എ വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​സ്ഡി​പി​ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​പി. ല​ത്തീ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി​യെ പി​ന്‍​വ​ലി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ.​എം.​അ​ഷ്‌​റ​ഫ് പാ​ർ​ട്ടി​യി​ൽനി​ന്നു രാ​ജി​വ​ച്ചു.

Kerala

ആ​സ്തി​ക​ൾ മ​റ​ച്ചു​വ​ച്ചു; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ്

തി​രു​വ​ന​ന്ത​പു​രം: നേ​മം മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ അ​യോ​ഗ്യ​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി. തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാങ്മൂ​ല​ത്തി​ൽ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ കോ​ടി​ക്ക​ണ​ക്കിനു രൂ​പ​യു​ടെ ആ​സ്തി​ക​ൾ മ​റ​ച്ചു​വ​ച്ച​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം.

ബം​ഗ​ളൂ​രു​വി​ലെ 200 കോ​ടി രൂ​പ​യു​ടെ ബം​ഗ്ലാ​വ് മ​റ​ച്ചു​വ​ച്ച​തായി ആരോപണം ഉയർന്നിരുന്നു. പ​രാ​തി. നി​കു​തി രേ​ഖ​ക​ൾ അ​ട​ക്കം പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും വി​ല​കൂ​ടി​യ പ്ര​ദേ​ശ​ത്താ​ണ് ഈ ​കെ​ട്ടി​ടം സ്ഥി​തി ചെ​യ്യു​ന്ന​തെ​ന്നും ഭൂ​മി​വി​ല ച​തു​ര​ശ്ര അ​ടി​ക്ക് 35000 മു​ത​ൽ 50000 രൂ​പ വ​രെ​യാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സ​ത്യ​വാങ്മൂ​ല​ത്തി​ൽ ഈ ​ആ​ഡം​ബ​ര വീ​ടി​ല്ലെ​ന്നും എ​ന്നാ​ൽ 2024ലെ ​മ​ത്സ​ര​സ​മ​യ​ത്തു ന​ൽ​കി​യ സ​ത്യ​വാങ്‌മൂ​ല​ത്തി​ൽ വീ​ട് ഉ​ണ്ടെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു. കോ​ടീ​ശ്വ​ര​നാ​യ ബി​സി​ന​സു​കാ​ര​നാ​ണെ​ങ്കി​ലും സ്വ​ന്ത​മാ​യി വീ​ടോ കാ​റോ ഇ​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ത്യ​വാങ്മൂ​ല​ത്തി​ൽ പ​റ​യു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

Kerala

ബി​ജെ​പി​ക്കാ​ര്‍ മ​ത​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞാ​ല്‍ വി​ദ്വേ​ഷം; മ​റ്റു​ള്ള​വ​ര്‍ പ​റ​ഞ്ഞാ​ല്‍ മ​തേ​ത​രം: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍

തി​രു​വ​ന​ന്ത​പു​രം: ഗു​രു​വാ​യൂ​രി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഹി​ന്ദു എം​എ​ൽ​എ​യി​ല്ല എ​ന്ന ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ പ​രാ​മ​ർ​ശ​ത്തെ പി​ന്തു​ണ​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞ​തി​ല്‍ എ​ന്താ​ണ് തെ​റ്റ്. ശ​ബ​രി​മ​ല​ക്കൊ​ള്ള ന​ട​ക്കു​ന്നു.

ഗു​രു​വാ​യൂ​രി​ല്‍ നി​ന്ന് പ​ണം കാ​ണാ​താ​കു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഗു​രു​വാ​യൂ​രി​ല്‍ വി​ശ്വാ​സി​യാ​യ ഒ​രു എം​എ​ല്‍​എ ഉ​ണ്ടാ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ​തി​ല്‍ എ​ന്താ​ണ് തെ​റ്റ്. ബി​ജെ​പി​ക്കാ​ര്‍ മ​ത​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞാ​ല്‍ വി​ദ്വേ​ഷം. മ​റ്റു​ള്ള​വ​ര്‍ പ​റ​ഞ്ഞാ​ല്‍ മ​തേ​ത​രം.

മ​ത​മാ​ണ് മ​ത​മാ​ണ് എ​ന്നൊ​ക്കെ പാ​ടി ന​ട​ക്കു​ന്ന​വ​ര്‍ സെ​ക്കു​ല​റാ​ണെ​ന്ന് താ​ന്‍ വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്ന് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ൽ പോ​ലീ​സ് ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ കേ​സെ​ടു​ത്തു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു ന​ട​പ​ടി. ഗു​രു​വാ​യൂ​ര്‍ ടെ​മ്പി​ള്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. ഗു​രു​വാ​യൂ​ര്‍ മ​ണ്ഡ​ലം ഭ​ര​ണാ​ധി​കാ​രി എ​സ്.​ഷീ​ബ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ എ​ഫ്‌​ഐ​ആ​ര്‍ ചു​മ​ത്തി​യ​ത്.

Kerala

പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​ന് ഇ​നി ഒ​രു ദി​വ​സം മാ​ത്രം ബാ​ക്കി; സൂ​ക്ഷ്മ പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ​പ​ത്രി​കാ സ​മ​ർ​പ്പ​ണം തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ക്കും. പ്ര​മു​ഖ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ശേ​ഷം ആ​റു പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ച്ച​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം വ്യാ​ഴാ​ഴ്ച​യാ​ണ്. കൂ​ടാ​തെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഇ​തു​വ​രെ പേ​ര് ചേ​ർ​ത്തി​ട്ടി​ല്ലാ​ത്ത​വ​ർ​ക്ക് പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യും നാ​ളെ​യാ​ണ്.

അ​വ​ധി ദി​ന​മാ​യ ഇ​ന്ന് പ​ര​മാ​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി സ​ജീ​വ​മാ​കാ​നാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ൽ മ​ണ്ഡ​ല​ത്തി​ലും മ​ല​പ്പു​റ​ത്തു​മ​ട​ക്കം പ​ല​യി​ട​ത്തും ശ​നി​യാ​ഴ്ച​യാ​ണ് ഇടതുമുന്നണി സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

Kerala

എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​ന്‍ ബി​ജെ​പി​യി​ലേ​ക്കു പോ​കാ​ന്‍ കാ​ര​ണം കെ.​സി. വേ​ണു​ഗോ​പാ​ലെ​ന്ന് മു​ൻ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ അ​ന്ത​ക​നാ​യി എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ മാ​റി​യെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ​സ്. നു​സൂ​ര്‍.

ത​മ്പ്രാ​ന്‍ എ​ന്നു വി​ളി​ച്ചു കെ.​സി. വേ​ണു​ഗോ​പാ​ലി​നു മു​ന്നി​ല്‍ ഓ​ച്ഛാ​നി​ച്ചു നി​ല്‍​ക്കു​ന്ന​വ​ര്‍​ക്കു മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സി​ല്‍ ര​ക്ഷ​യു​ള്ള​തെ​ന്നും അ​ല്ലാ​ത്ത​വ​രെ​യെ​ല്ലാം അ​ടി​മ​ക​ളാ​യാ​ണ് വേ​ണു​ഗോ​പാ​ല്‍ ക​രു​തു​ന്ന​തെ​ന്നും നു​സൂ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.

എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​ന്‍ അ​നി​ല്‍ ആ​ന്‍റ​ണി കോ​ണ്‍​ഗ്ര​സ് വി​ട്ടു ബി​ജെ​പി​യി​ല്‍ പോ​കാ​ന്‍ കാ​ര​ണ​ക്കാ​ര​ന്‍ കെ.​സി. വേ​ണു​ഗോ​പാ​ലാ​ണ്. അ​നി​ല്‍ ആ​ന്‍റ​ണി കോ​ണ്‍​ഗ്ര​സ് ഐ​ടി വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​ക്കാ​ര​നാ​യി​രി​ക്കേ അ​ത്ര​മാ​ത്ര​മാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ല്‍ പീ​ഡി​പ്പി​ച്ച​ത്.

അ​നി​ലി​നെ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ക്കാ​ന്‍ ഒ​രി​ക്ക​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യ​ട​ക്കം തീ​രു​മാ​നി​ച്ച​പ്പോ​ള്‍ എ.​കെ. ആ​ന്‍റ​ണി​യാ​ണ് എ​തി​ര്‍​ത്ത​ത്. ഉ​മ്മ​ന്‍ ചാ​ണ്ടി​യെ സോ​ളാ​ര്‍ കേ​സി​ല്‍ കു​ടു​ക്കാ​നു​ള്ള കോ​ണ്‍​ഗ്ര​സി​ലെ ചി​ല മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ പ​ങ്ക് ത​നി​യ്ക്ക് വ്യ​ക്ത​മാ​യി അ​റി​യാം.

ഇ​ക്കാ​ര്യം താ​ന്‍ പി​ന്നീ​ട് തു​റ​ന്നു പ​റ​യും. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ മ​ക​ന്‍ ചാ​ണ്ടി ഉ​മ്മ​നേ​യും ഇ​വ​ര്‍ വ​ല്ലാ​തെ പീ​ഡി​പ്പി​ക്കു​ന്നു. ചാ​ണ്ടി ഉ​മ്മ​ന്‍ എ ​ഗ്രൂ​പ്പി​നെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യാ​ണ് എ​തി​രേ​യു​ള്ള നീ​ക്ക​ങ്ങ​ള്‍​ക്കു പി​ന്നി​ലു​ള്ള​ത്.

ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കു ശേ​ഷം എ ​ഗ്രൂ​പ്പി​നെ ന​യി​ക്കാ​ന്‍ ആ​ര്‍​ജ്ജ​വ​മു​ള്ള നേ​താ​വു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ കെ.​സി. വേ​ണു​ഗോ​പാ​ലി​നു പോ​ലും വാ ​തു​റ​ക്കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

രാജ്യസഭാ തെരഞ്ഞെടുപ്പ്: ഒ​​​ഡീ​​​ഷ​​​യി​​​ല്‍ ബി​​​ജെ​​​പി​​​ക്കു മൂ​​​ന്നു സീ​​​റ്റ്, പ്ര​​​തി​​​പ​​​ക്ഷ വോ​​​ട്ട് ചോ​​​ർ​​​ന്നു

ന്യൂ​​​ഡ​​​ല്‍ഹി: ഒ​​​ഡീഷ​​​യി​​​ല്‍ ബി​​​ജെ​​​പി പി​​​ന്തു​​​ണ​​​യോ​​​ടെ സ്വ​​​ത​​​ന്ത്ര​​​നാ​​​യി രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ച്ച മു​​​ന്‍ കേ​​​ന്ദ്ര​​​മ​​​ന്ത്രി ദി​​​ലീ​​​പ് റേ ​​​വി​​​ജ​​​യി​​​ച്ചു. ബി​​​ജു ജ​​​ന​​​താ​​​ദ​​​ള്‍ (ബി​​​ജെ​​​ഡി), കോ​​​ണ്‍ഗ്ര​​​സ്, സി​​​പി​​​എം പി​​​ന്തു​​​ണ​​​യോ​​​ടെ മ​​​ത്സ​​​രി​​​ച്ച ദ​​​ത്തേ​​​ശ്വ​​​ര്‍ ഹോ​​​ത​​​യെ ആ​​​ണ് ദി​​​ലീ​​​പ് റേ ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പ്ര​​​തി​​​പ​​​ക്ഷ വോ​​​ട്ടു​​​ക​​​ൾ ഔ​​​ദ്യോ​​​ഗി​​​ക സ്ഥാ​​​നാ​​​ര്‍ഥി​​​ക്കു ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ബി​​​ജെ​​​ഡി​​​യു​​​ടെ ദേ​​​ബി ര​​​ഞ്ജ​​​ന്‍ ത്രി​​​പാ​​​ഠി, സൗ​​​വി​​​ക് ബി​​​സ്വാ​​​ള്‍, ച​​​ക്ര​​​മ​​​ണി ക​​​ന്‍ഹാ​​​ര്‍, സു​​​ബാ​​​സി​​​നി ജെ​​​ന, ന​​​ബ കി​​​ഷോ​​​ര്‍ മ​​​ല്ലി​​​ക്, ര​​​മാ​​​കാ​​​ന്ത് ഭോ​​​യ് എ​​​ന്നി​​​വ​​​ര്‍ക്കു​​​പു​​​റ​​​മേ സ​​​സ്‌​​​പെ​​​ന്‍ഡ് ചെ​​​യ്യ​​​പ്പെ​​​ട്ട എം​​​എ​​​ല്‍എ​​​മാ​​​രാ​​​യ അ​​​ര​​​ബി​​​ന്ദ മൊ​​​ഹ​​​പ​​​ത്ര, സ​​​നാ​​​ത​​​ന്‍ മ​​​ഹാ​​​കു​​​ദ് എ​​​ന്നി​​​വ​​​രും കോ​​​ണ്‍ഗ്ര​​​സ് എം​​​എ​​​ല്‍എ​​​മാ​​​രാ​​​യ സോ​​​ഫി​​​യ ഫി​​​ര്‍ദൗ​​​സ്, ദ​​​ശ​​​ര​​​ഥി ഗ​​​മാം​​​ഗ്, ര​​​മേ​​​ഷ് ച​​​ന്ദ്ര ജെ​​​ന എ​​​ന്നി​​​വ​​​രും ക്രോ​​​സ് വോ​​​ട്ട് ചെ​​​യ്ത​​​താ​​​യി അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ളു​​​ണ്ട്.

ബി​​​ജെ​​​പി​​​യു​​​ടെ കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ടം ഭ​​​യ​​​ന്ന് ഏ​​​താ​​​നും കോ​​​ണ്‍ഗ്ര​​​സ് എം​​​എ​​​ല്‍എ​​​മാ​​​രെ ബം​​​ഗ​​​ളു​​​രു​​​വി​​​ല്‍ താ​​​മ​​​സി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​വ​​​ര്‍ക്കു കോ​​​ഴ​​​പ്പ​​​ണം കൈ​​​മാ​​​റാ​​​ന്‍ ശ്ര​​​മി​​​ച്ച ര​​​ണ്ടു​​​പേ​​​രെ കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ പി​​​ടി​​​കൂ​​​ടി പോ​​​ലീ​​​സി​​​ല്‍ ഏ​​​ല്‍പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. എ​​​ന്നി​​​ട്ടും ബി​​​ജെ​​​പി വി​​​ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Kerala

മുഴപ്പിലങ്ങാട് കലശം വരവിനിടെ സിപിഎം-ബിജെപി സംഘർഷം

കണ്ണൂർ: മുഴപ്പിലങ്ങാട് കൂറുംബ ക്ഷേത്രത്തിലെ താലിപ്പൊലി മഹോത്സവത്തോടനുബന്ധിച്ചുള്ള കലശംവരവിനിടെ സംഘർഷം. ബിജെപി പ്രവർത്തകരുടെ കലശംവരവ് സിപിഎം പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിനു കാരണമായത്.

സംഘർഷത്തിനിടെയുണ്ടായ കല്ലേറിലും തിക്കിലും തിരക്കിലുംപെട്ട് പത്തോളം പേർക്കു പരിക്കേറ്റു. പോലീസ് ലാത്തി വീശിയാണ് ബിജെപി-സിപിഎം പ്രവർത്തകരെ പിന്തിരിപ്പിച്ചത്.

ഇന്നലെ അർധരാത്രി 12 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ വന്ന കലശംവരവ് ക്ഷേത്രത്തിന്‍റെ പ്രധാന കവാടത്തിൽവച്ചു സിപിഎം പ്രവർത്തകർ തടയുകയായിരുന്നു. പുലർച്ചെ 3.30 വരെ കലശം തടഞ്ഞു വച്ചു. തുടർന്ന്, ഇരുവിഭാഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടയിൽ കല്ലേറും നടന്നു. ഇതിനിടെ, സംഘർഷത്തിൽ പോലീസ് ഇടപെടുകയും ലാത്തി വീശുകയും ചെയ്തു.

സിപിഎം-ബിജെപി പ്രവർത്തകരുടെ പേരിൽ എടക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്. അഞ്ച് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. സംഘർഷത്തെത്തുടർന്ന് പുലർച്ചെ രണ്ടിന് എത്തേണ്ട നടാൽ കാഴ്ച കമ്മിറ്റിയുടെ ഘോഷയാത്ര പുലർച്ചെ 6.30 നാണ് ക്ഷേത്രപരിസരത്ത് എത്തിച്ചേർന്നത്. സമാപന വെടിക്കെട്ട് രാവിലെ 7.30നാണ് നടന്നത്.

Kerala

അമിത് ഷായുടെ ഇടപെടൽ; ബിജെപിയിൽ വൻ നയം മാറ്റം, കേരളത്തിൽ മുഖ്യശത്രു സിപിഎം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​യ​ത്തി​ൽ വ​ൻ മാ​റ്റം വ​രു​ന്നു. ക​ഴി​ഞ്ഞ പ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ബി​ജെ​പി കേ​ര​ള​ത്തി​ൽ മു​ഖ്യ​ശ​ത്രു​വാ​യി ക​ണ്ടി​രു​ന്ന​തും പോ​രാ​ടി​യ​തും കോ​ൺ​ഗ്ര​സി​ന് എ​തി​രാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ മു​ഖ്യശ​ത്രു സി​പി​എ​മ്മാ​ണ്. ബി​ജെ​പി​യു​ടെ കേ​ന്ദ്രനേ​തൃ​ത്വ​ത്തി​ന്‍റെ​യും അ​മി​ത് ഷാ​യു​ടെ​യും നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഈ ​മാ​റ്റം.

ക​ഴി​ഞ്ഞ മൂ​ന്നു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും പാ​ർ​ല​മെ​ന്‍റ്, പ​ഞ്ചാ​യ​ത്ത് തി​ര​ഞ്ഞെ​പ്പി​ലും കോ​ൺ​ഗ്ര​സി​നെ​യാ​യി​രു​ന്നു മു​ഖ്യ​ശ​ത്രു​വാ​യി ബി​ജെ​പി ക​ണ​ക്കാ​ക്കി​യ​ത്. കോ​ൺ​ഗ്ര​സ് മു​ക്തഭാ​ര​തം എ​ന്ന ബി​ജെ​പി കേ​ന്ദ്ര ന​യ​ത്തി​നോ​ട് യോ​ജി​ച്ച സ​മീ​പ​ന​മാ​യി​രു​ന്നു ഇ​ത്.

ഇ​രു മു​ന്ന​ണി​ക​ളെ​യും എ​തി​ർ​ക്കു​ന്ന മൂ​ന്നാം മു​ന്ന​ണി എ​ന്ന ന​യം എ​ൻ​ഡി​എ കാ​ല​ങ്ങ​ളാ​യി തു​ട​രു​ന്നു എ​ങ്കി​ലും സം​സ്ഥാ​ന​ത്തു പ്രാ​ദേ​ശി​ക​മാ​യ വി​ട്ടു​വീ​ഴ്ച​ക​ൾ കോ​ൺ​ഗ്ര​സി​നോ​ട് അ​ധി​കം ഇ​ല്ലാ​യി​രു​ന്നു . പ്ര​ത്യേ​കി​ച്ചും മോ​ദി - അ​മി​ത് ഷാ ​കാ​ലം മു​ത​ൽ.

സി​പി​എ​മ്മും കോ​ൺ​ഗ്ര​സും പ​ര​സ്പ​രം ബിജെപി ബ​ന്ധം ആ​ക്ഷേ​പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ബി​ജെ​പി​ക്ക​ക​ത്തു സ​മീ​പ​കാ​ല​ത്ത് സി​പി​എ​മ്മി​നേ​ക്കാ​ൾ ശ​ത്രു​ത കോ​ൺ​ഗ്ര​സി​നോ​ട് ആ​യി​രു​ന്നു.​ക​ണ്ണൂ​രി​ലെ രാ​ഷ്‌​ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ മൂ​ർ​ച്ഛി​ച്ച കാ​ല​ഘ​ട്ട​ത്തി​ൽ പോ​ലും ന​യം അ​ങ്ങ​നെ​യാ​യി​രു​ന്നു.

അ​മി​ത് ഷാ​യു​ടെ നീ​ക്കം

രാ​ജ്യ​മെ​മ്പാ​ടു​നി​ന്നു ന​ക്സ​ൽ സ്വാ​ധീ​നം പാ​ടെ ഇ​ല്ലാ​താ​ക്കു​ക എ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ​ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളോ​ടു​ള്ള ന​യ​ത്തി​ലും മാ​റ്റം വ​ന്നി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ന​ക്സ​ൽ വേ​ട്ട​യ്ക്കു പി​ണ​റാ​യി സ​ർ​ക്കാ​ർ വേ​ണ്ട​ത്ര പി​ന്തു​ണ ന​ൽ​കി​യെ​ങ്കി​ലും പാ​ർ​ട്ടി​യി​ലെ ബു​ദ്ധി​ജീ​വി​ഭാ​ഗ​വും സി​പി​ഐ​യും അ​തി​നെ എ​തി​ർ​ത്ത​തു കേ​ന്ദ്രം ശ്ര​ദ്ധ​ച്ചി​ട്ടു​ണ്ട്.

മാ​ത്ര​മ​ല്ല വ​യ​നാ​ട് ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ന​ക്സ​ൽ സ്വാ​ധീ​നം നി​ല​നി​ൽ​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം ഇ​ട​തു സ്വാ​ധീ​ന​മാ​ണെ​ന്നും അ​വ​ർ ക​രു​തു​ന്നു. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളെ​യും ന​ക്സ​ൽ തീ​വ്ര​വാ​ദ​ത്തോ​ടു ബ​ന്ധി​ച്ചു കാ​ണാ​നാ​ണ് അ​മി​ത് ഷാ​യു​ടെ നി​ർ​ദേ​ശം.

ഭ​ര​ണ​വും വോ​ട്ട് മ​റി​ക്ക​ലും

കേ​ര​ള​ത്തി​ൽ ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണം തു​ട​ർ​ച്ച​യാ​യി മൂ​ന്നു ടേം ​വ​രി​ക​യും കോ​ൺ​ഗ്ര​സ് 15 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​ക​യും ചെ​യ്താ​ൽ ര​ണ്ടു മു​ന്ന​ണി​ക​ളും ദു​ർ​ബ​ല​മാ​കു​മെ​ന്ന ബി​ജെ​പി​യു​ടെ വി​ല​യി​രു​ത്ത​ലി​ലും മാ​റ്റം ഉ​ണ്ടാ​കും. പി​ണ​റാ​യി സ​ർ​ക്കാ​ർ മൂ​ന്നാം വ​ട്ടം വ​ന്നാ​ൽ ബം​ഗാ​ളി​ലെ പോ​ലെ സി​പി​എം സം​ഘ​ട​നാ സം​വി​ധാ​നം സ്വ​യം അ​ഴു​കി ന​ശി​ച്ചു​പോ​കു​മെ​ന്നാ​ണ് നി​ല​വി​ൽ ബി​ജെ​പി വി​ല​യി​രു​ത്തിയിരുന്നത്.

സ്ഥി​ര​മാ​യ ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട കോ​ൺ​ഗ്ര​സ് ആ​ക​ട്ടെ നി​ല​നി​ൽ​പ്പി​നാ​യി ക​ഷ്ട​പ്പെ​ടേ​ണ്ടി വ​രും. പ്ര​ത്യേ​കി​ച്ചും സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ൽ. 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി വോ​ട്ടു​ക​ൾ ചി​ല മ​ണ്ഡ​ല​ങ്ങ​ളെ​ങ്കി​ലും സി​പി​എ​മ്മി​നു മ​റി​ഞ്ഞ​താ​യി ക​രു​തു​ന്നവരും വ​രാ​ൻ പോ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ര​ഹ​സ്യ​മാ​യി ചി​ല​യി​ട​ങ്ങ​ളി​ലെ​ങ്കി​ലും പി​ന്തു​ണ​യ്ക്കു​മെ​ന്ന് ക​രു​തു​ന്ന​വ​രും ഉ​ണ്ട്.

എ​ന്നാ​ൽ, അ​ത്ത​രം ര​ഹ​സ്യ ബ​ന്ധ​ത്തോ​ടോ വോ​ട്ടു മ​റി​ക്ക​ലി​നോ​ടോ അ​നു​കൂ​ല ന​യം വേ​ണ്ടെന്നു കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​തി​രാ​യ പ​ല സ​മ​ര​ഘ​ട്ട​ങ്ങ​ളി​ലും ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വം ശ​ക്ത​മാ​യി നി​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ഉ​ണ്ടാ​യ​തും ഇ​തേ പ​ശ്ചാ​ത്ത​ല​ത്തി​ൽ വേ​ണം വി​ല​യി​രു​ത്താ​ൻ .
ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​നം, സ്വ​ർ​ണ​പ്പാ​ളി പ്ര​ശ്നം, ഇ​ഡി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി അ​ഴി​മ​തി കേ​സു​ക​ൾ എ​ന്നി​വ​യി​ലൊ​ന്നും ബിജെപി ​വേ​ണ്ട​ത്ര ച​ടു​ല​മാ​യ സ​മ​ര​മു​റ​ക​ൾ സ്വീ​ക​രി​ച്ചി​ല്ല എ​ന്നു ക​രു​തു​ന്ന​വ​രു​ണ്ട്.

പി​ണ​റാ​യി​ക്കെ​തി​രായ അ​ഴി​മ​തിക്കേ​സു​ക​ളി​ലും കേ​ന്ദ്ര ബി​ജെ​പി നേ​തൃ​ത്വം പോ​ലും മൃ​ദു​ല നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് ആ​ക്ഷേ​പം. മ​റി​ച്ച് തൃ​ശൂ​രി​ലെ സു​രേ​ഷ് ഗോ​പി​യു​ടെ വി​ജ​യം പോ​ലു​ള്ള​വ​യി​ൽ സി​പി​എ​മ്മി​ന്‍റെ സ​ഹാ​യം ബി​ജെ​പി​ക്കു കി​ട്ടി​യ​താ​യി ക​രു​തു​ന്നു​മുണ്ട്. അതിനിടയിലാണ് നയം മാറ്റത്തിന് ഒരുങ്ങുന്നത്.

വോ​ട്ട് ബാ​ങ്കി​ൽ നോ​ട്ടം

കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ അ​ടി​ത്ത​റ ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ൾ ആ​യ​തി​നാ​ൽ കോ​ൺ​ഗ്ര​സി​നെ പാ​ടെ ഇ​ല്ലാ​താ​ക്കാ​നോ കോ​ൺ​ഗ്ര​സ് മു​ന്ന​ണി​യെ ദു​ർ​ബ​ല​മാ​ക്കാ​നോ അ​ത്ര എ​ളു​പ്പ​മ​ല്ലെ​ന്നു ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​വും മ​ന​സി​ലാ​ക്കു​ന്നു​ണ്ട് .ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ലെ സ്വാ​ധീ​നം കൂ​ട്ടാ​ൻ പാ​ർ​ട്ടി ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ ഇ​നി​യും വേ​ണ്ട​ത്ര വി​ജ​യി​ച്ചി​ട്ടി​ല്ല.

എ​ന്നാ​ൽ, സി​പി​എ​മ്മി​ലെ​യും ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളി​ലെ​യും പ്ര​ധാ​ന അം​ഗ​ങ്ങ​ളും പി​ന്തു​ണ​യും ഹി​ന്ദു വി​ഭാ​ഗ​ത്തി​ൽ​നി​ന്നാ​ണ്. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹി​ന്ദു പാ​ർ​ട്ടി സി​പി​എം ആ​ണെ​ന്ന നി​രീ​ക്ഷ​ണം കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​നു​ണ്ട്. കോ​ൺ​ഗ്ര​സി​നെ ത​ക​ർ​ത്തു മു​ഖ്യ​പ്ര​തി​പ​ക്ഷം ആ​കു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് സി​പി​എ​മ്മി​നെ ചെ​റു​ത്തു മു​ന്നി​ലേ​ക്കു വ​രു​ന്ന​താ​ണ് ന​ല്ല​തെ​ന്നാ​ണ് പു​തി​യ വി​ല​യി​രു​ത്ത​ൽ.

 

National

ആസാമിൽ മൂന്നു കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ

ഗോ​​​ഹ​​​ട്ടി: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട‌​​​ക്കു​​​ന്ന ആ​​​സാ​​​മി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നു തി​​​രി​​​ച്ച​​​ടി. മൂ​​​ന്നു പാ​​​ർ​​​ട്ടി എം​​​എ​​​ൽ​​​എ​​​മാ​​​ർ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്നു.

ക​​​മ​​​ലാ​​​ഖ്യ ദേ ​​​പു​​​ര​​​കാ​​​യ​​​സ്ഥ, ശ​​​ശി​​​കാ​​​ന്ത ദാ​​​സ്, ബ​​​സ​​​ന്ത ദാ​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന​​​ത്.

ഇ​​​വ​​​ർ​​​ക്കൊ​​​പ്പം കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് പ​​​ർ​​​ഷ ബോ​​​ബ് ക​​​ലി​​​ത, മു​​​ൻ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കാം​​​ഗ്ക​​​ൻ നാ​​​ഥ് എ​​​ന്നി​​​വ​​​രും ബി​​​ജെ​​​പി​​​യി​​​ൽ അം​​​ഗ​​​ത്വ​​​മെ​​​ട‌ു​​​ത്തു.

National

ഇ​​​ല​​​ക്‌​​​ട​​​റ​​​ൽ ബോ​​​ണ്ട്: ബീഫ് കയറ്റുമതി കന്പനി വക ബിജെപിക്കു കിട്ടിയത് 30 കോടി രൂപ!

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ബീ​​​ഫ് ക​​​യ​​​റ്റു​​​മ​​​തി ക​​​ന്പ​​​നി​​​യാ​​​യ അ​​​ല്ലാ​​​ന ഗ്രൂ​​​പ്പ് ഇ​​​ല​​​ക്‌​​​ട​​​റ​​​ൽ ബോ​​​ണ്ടു​​​ക​​​ളി​​​ലൂ​​​ടെ ബി​​​ജെ​​​പി​​​ക്കു സം​​​ഭാ​​​വ​​​ന​​​യാ​​​യി ന​​​ൽ​​​കി​​​യ​​​ത് 30 കോ​​​ടി രൂ​​​പ​​​യെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ മു​​​ന്പാ​​​കെ ബി​​​ജെ​​​പി സ​​​മ​​​ർ​​​പ്പി​​​ച്ച രേ​​​ഖ​​​ക​​​ൾ ഉ​​​ദ്ധ​​​രി​​​ച്ച് ഒ​​​രു ദേ​​​ശീ​​​യ ഡി​​​ജി​​​റ്റ​​​ൽ മാ​​​ധ്യ​​​മ​​​മാ​​​ണ് 2024 ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ 2025 മാ​​​ർ​​​ച്ച് 31 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ അ​​​ല്ലാ​​​ന ഗ്രൂ​​​പ്പ് ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​യു​​​ടെ ക​​​ണ​​​ക്കു​​​ക​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

2018നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി ഇ​​​ന്ത്യ​​​യു​​​ടെ ബീ​​​ഫ് ക​​​യ​​​റ്റു​​​മ​​​തി ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം 400 കോ​​​ടി ക​​​ട​​​ന്നി​​​രു​​​ന്നു​​​വെ​​​ന്നും ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ​​​ത്ത​​​ന്നെ​​​യാ​​​ണു രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ മാം​​​സ ക​​​യ​​​റ്റു​​​മ​​​തി ക​​​ന്പ​​​നി ബി​​​ജെ​​​പി​​​ക്ക് വ​​​ൻ തു​​​ക സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി​​​യ​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

2014ൽ ​​​ബി​​​ജെ​​​പി അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രു​​​ന്ന​​​തി​​​ന് മു​​​ന്പു​​​ത​​​ന്നെ അ​​​ല്ലാ​​​ന ഗ്രൂ​​​പ്പ് ബി​​​ജെ​​​പി​​​ക്ക് നേ​​​രി​​​ട്ടു സം​​​ഭാ​​​ന​​​ക​​​ൾ ന​​​ൽ​​​കു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​തി​​​നു​​​ശേ​​​ഷം ഗോ​​​സം​​​ര​​​ക്ഷ​​​ക​​​രെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ ന​​​ട​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കും അ​​​ല്ലാ​​​ന ഗ്രൂ​​​പ്പി​​​ൽ 2019ൽ ​​​ന​​​ട​​​ന്ന റെ​​​യ്ഡു​​​ക​​​ൾ​​​ക്കും ശേ​​​ഷം ഈ ​​​സം​​​ഭാ​​​വ​​​ന ഗ​​​ണ്യ​​​മാ​​​യി വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

2013-14ൽ ​​​അ​​​ല്ലാ​​​ന ഗ്രൂ​​​പ്പ് ബി​​​ജെ​​​പി​​​ക്ക് ര​​​ണ്ടു കോ​​​ടി രൂ​​​പ ന​​​ൽ​​​കി​​​യ​​​പ്പോ​​​ൾ 2014-15ൽ 50 ​​​ല​​​ക്ഷം രൂ​​​പ​​​യാ​​​ണു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ബി​​​ജെ​​​പി അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​തി​​​നു​​​ശേ​​​ഷം ഗോ​​​സം​​​ര​​​ക്ഷ​​​ക​​​രെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​വ​​​രു​​​ടെ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ മൂ​​​ലം അ​​​ല്ലാ​​​ന ഗ്രൂ​​​പ്പി​​​ന്‍റെ പ്ര​​​ധാ​​​ന സം​​​സ്ക​​​ര​​​ണ യൂ​​​ണി​​​റ്റു​​​ക​​​ളു​​​ള്ള ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​വ​​​രു​​​ടെ വി​​​ത​​​ര​​​ണ​​​ശൃം​​​ഖ​​​ല ഇ​​​ല്ലാ​​​താ​​​യെ​​​ന്നും 2019 ജ​​​നു​​​വ​​​രി​​​യി​​​ൽ അ​​​ല്ലാ​​​ന ഗ്രൂ​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നൂ​​​റി​​​ല​​​ധി​​​കം സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് റെ​​​യ്ഡ് ന​​​ട​​​ത്തി​​​യെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. 2000 കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ നി​​​കു​​​തി ക​​​ന്പ​​​നി വെ​​​ട്ടി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​തേ​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ലി​​​ൽ ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​തി​​​നു​​​ശേ​​​ഷം അ​​​ല്ലാ​​​ന ഗ്രൂ​​​പ്പി​​​ന്‍റെ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ക്ര​​​മാ​​​തീ​​​ത​​​മാ​​​യി വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പി​​​ന്നാ​​​ലെ അ​​​ല്ലാ​​​ന ഗ്രൂ​​​പ്പ് ഇ​​​ല​​​ക്‌​​​ട​​​റ​​​ൽ ബോ​​​ണ്ടു​​​ക​​​ൾ വാ​​​ങ്ങാ​​​ൻ തു​​​ട​​​ങ്ങി​​​യെ​​​ന്നും ആ​​​രോ​​​പ​​​ണ​​​മു​​​ണ്ടാ​​​യ​​​തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള മാ​​​സ​​​ങ്ങ​​​ളി​​​ൽ ഏ​​​ഴു കോ​​​ടി​​​യു​​​ടെ ബോ​​​ണ്ടു​​​ക​​​ൾ വാ​​​ങ്ങി​​​യെ​​​ന്നും പ​​​ബ്ലി​​​ക് ഡാ​​​റ്റ​​​ക​​​ൾ ഉ​​​ദ്ധ​​​രി​​​ച്ച് ദേ​​​ശീ​​​യ ഡി​​​ജി​​​റ്റ​​​ൽ മാ​​​ധ്യ​​​മം ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ഇ​​​തി​​​ൽ അ​​​ഞ്ചു കോ​​​ടി ശി​​​വ​​​സേ​​​ന​​​യ്ക്കും ര​​​ണ്ടു കോ​​​ടി രൂ​​​പ ബി​​​ജെ​​​പി​​​ക്കു​​​മാ​​​ണ് ക​​​ന്പ​​​നി ന​​​ൽ​​​കി​​​യ​​​ത്. 2023-24 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ബി​​​ജെ​​​പി​​​ക്ക് ര​​​ണ്ടു കോ​​​ടി രൂ​​​പ ന​​​ൽ​​​കി​​​യ അ​​​ല്ലാ​​​ന ഗ്രൂ​​​പ്പ് ഇ​​​തി​​​ന്‍റെ 15 മ​​​ട​​​ങ്ങാ​​​യ 30 കോ​​​ടി രൂ​​​പ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ന​​​ൽ​​​കി​​​യ​​​ത്.

മും​​​ബൈ ആ​​​സ്ഥാ​​​ന​​​മാ​​​യ അ​​​ല്ലാ​​​ന ഗ്രൂ​​​പ്പി​​​ന് 160 വ​​​ർ​​​ഷ​​​ത്തെ പ​​​ഴ​​​ക്ക​​​മു​​​ണ്ട്. 70 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ വി​​​ത​​​ര​​​ണ​​​ശൃം​​​ഖ​​​ല​​​ക​​​ളു​​​ണ്ട്. ഫി​​​റോ​​​സ് അ​​​ല്ലാ​​​ന​​​യാ​​​ണു ക​​​ന്പ​​​നി​​​യു​​​ടെ സ്ഥാ​​​പ​​​ക​​​ൻ. ഇ​​​ർ​​​ഫാ​​​ൻ അ​​​ല്ലാ​​​ന​​​യാ​​​ണ് നി​​​ല​​​വി​​​ലെ ചെ​​​യ​​​ർ​​​മാ​​​ൻ.

National

എഐ ഉച്ചകോടി: യൂ​​​ത്ത് കോ​​​ണ്‍. പ്ര​​​തി​​​ഷേ​​​ധം; ബി​​​ജെ​​​പി-​​​കോ​​​ണ്‍ഗ്ര​​​സ് പോ​​​രി​​​ലേ​​​ക്ക്

ന്യൂഡൽഹി: എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധം ബി​​​ജെ​​​പി-​​​കോ​​​ണ്‍ഗ്ര​​​സ് പോ​​​രി​​​നി​​​ട​​​യാ​​​ക്കി. പ്ര​​​തി​​​ഷേ​​​ധ​​​ത്തെ ശ​​​ക്ത​​​മാ​​​യ രീ​​​തി​​​യി​​​ൽ ബി​​​ജെ​​​പി അ​​​പ​​​ല​​​പി​​​ച്ചു. ഇ​​​ന്ത്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച ക​​​ണ്ടു​​​ള്ള അ​​​സൂ​​​യ നി​​​മി​​​ത്ത​​​മാ​​​ണ് കോ​​​ണ്‍ഗ്ര​​​സ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ പെ​​​രു​​​മാ​​​റു​​​ന്ന​​​തെ​​​ന്ന് ബി​​​ജെ​​​പി വ​​​ക്താ​​​വ് ന​​​ളി​​​ൻ കോ​​​ലി ആ​​​രോ​​​പി​​​ച്ചു.

കോ​​​ണ്‍ഗ്ര​​​സി​​​നെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം എ​​​ഐ എ​​​ന്നാ​​​ൽ ‘ആ​​​ന്‍റി ഇ​​​ന്ത്യ’ എ​​​ന്നാ​​​ണെ​​​ന്നും, ഐ​​​എ​​​ൻ​​​സി എ​​​ന്ന​​​തു യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ എ​​​എ​​​ൻ​​​സി (ആ​​​ന്‍റി നാ​​​ഷ​​​ണ​​​ൽ കോ​​​ണ്‍ഗ്ര​​​സ്) ആ​​​യി മാ​​​റി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​രി​​​ഹ​​​സി​​​ച്ചു. യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നു പി​​​ന്നാ​​​ലെ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ വീ​​​ടി​​​നു​​​പു​​​റ​​​ത്ത് യു​​​വ​​​മോ​​​ർ​​​ച്ച​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളും കോ​​​ലം ക​​​ത്തി​​​ക്ക​​​ലും ന​​​ട​​​ന്നു.

അ​​​തേ​​​സ​​​മ​​​യം സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യി പ്ര​​​തി​​​ഷേ​​​ധി​​​ക്കു​​​ക എ​​​ന്ന​​​തു ജ​​​നാ​​​ധി​​​പ​​​ത്യ അ​​​വ​​​കാ​​​ശ​​​മാ​​​ണെ​​​ന്ന് യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് പ്ര​​​തി​​​ക​​​രി​​​ച്ചു. യു​​​വാ​​​ക്ക​​​ളു​​​ടെ ശ​​​ബ്‌​​​ദം ഉ​​​യ​​​ർ​​​ത്തും. ഇ​​​ന്ത്യ​​​യു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ഏ​​​തൊ​​​രു കാ​​​ര്യ​​​ത്തെ​​​യും എ​​​തി​​​ർ​​​ക്കു​​​മെ​​​ന്നും എ​​​ഐ ഉ​​​ച്ച​​​കോ​​​ടി​​​ക്കു ത​​​ങ്ങ​​​ൾ എ​​​തി​​​ര​​​ല്ലെ​​​ന്നും യൂ​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ദ​​​യ് ഭാ​​​നു ചി​​​ബ് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

National

എ​പ്സ്റ്റീ​ന്‍റെ പേ​രി​ലു​ള്ള പു​ര​സ്കാ​രം ക​പി​ൽ സി​ബ​ൽ സ്വീ​ക​രി​ച്ചു; കോ​ൺ​ഗ്ര​സ് മ​റു​പ​ടി പ​റ​യ​ണ​മെ​ന്ന് ബി​ജെ​പി

ന്യൂ​ഡ​ൽ​ഹി: എ​പ്സ്റ്റീ​ൻ ഫ​യ​ൽ വി​വാ​ദ​ത്തി​ൽ കോ​ൺ​ഗ്ര​സി​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബി​ജെ​പി. 2010ൽ ​യു​പി​എ​യി​ൽ മ​ന്ത്രി​യാ​യി​രു​ന്ന ക​പി​ൽ സി​ബ​ൽ എ​പ്സ്റ്റീ​ന്‍റെ സ്ഥാ​പ​നം ന​ൽ​കി​യ അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചെ​ന്നും കോ​ൺ​ഗ്ര​സ് ഇ​തി​നു മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ബി​ജെ​പി ആ​രോ​പി​ച്ചു.

എ​ന്നാ​ല്‍ ആ​രോ​പ​ണം ക​പി​ൽ സി​ബ​ലും കോ​ൺ​ഗ്ര​സും നി​ഷേ​ധി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പേ​രു​ക​ൾ എ​പ്സ​റ്റീ​ൻ ഫ​യ​ലി​ല്‍ ഉ​ണ്ടെ​ന്നു​ള്ള ആ​രോ​പ​ണങ്ങ​ൾ നി​ല​നി​ൽ​ക്കെ​യാ​ണ് കോ​ൺ​ഗ്ര​സി​നെ​തി​രെ ബി​ജെ​പി രം​ഗ​ത്തെ​ത്തി​യ​ത്.

മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​ക്ക് ജെ​ഫ്രി എ​പ്‌​സ്റ്റീ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചി​രു​ന്നു. ജെ​ഫ്രി എ​പ്‌​സ്റ്റീ​നെ താ​ൻ ക​ണ്ടി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ രാ​ഹു​ൽ​ഗാ​ന്ധി ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും ഹ​ർ​ദീ​പ് സിം​ഗ് പു​രി പ​റ​ഞ്ഞു.

എ​പ്‌​സ്റ്റീ​നെ മൂ​ന്നോ നാ​ലോ ത​വ​ണ താ​ൻ ക​ണ്ടി​ട്ടു​ണ്ട്. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പീ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ക​മ്മീ​ഷ​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കേ​യാ​ണ് ക​ണ്ട​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

National

അ​ണ്ണാ​മ​ലൈ പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​ന്നോ?; അ​നു​യാ​യി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ചെ​ന്നൈ: ബി​ജെ​പി​യു​മാ​യി ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന അ​ണ്ണാ​മ​ലൈ പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ക്കു​ന്ന​താ​യി സൂ​ച​ന. ഏ​റെ​ക്കാ​ല​മാ​യി നി​ഷ്ക്രി​യ​മാ​യി​രു​ന്ന അ​ണ്ണാ​മ​ലൈ ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ൻ എ​ന്ന സം​ഘ​ട​ന അ​ടു​ത്തി​ടെ പു​ന​രു​ജ്ജീ​വി​പ്പി​ച്ചി​രു​ന്നു. ഈ ​സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ളു​മാ​യി അ​ണ്ണാ​മ​ലൈ ച​ർ​ച്ച ന​ട​ത്തി.

ബി​ജെ​പി നേ​തൃ​ത്വ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യ അ​വ​ഗ​ണ​ന നേ​രി​ടു​ന്ന അ​ണ്ണാ​മ​ലൈ​യോ​ട് പു​തി​യ പാ​ർ​ട്ടി​യു​ണ്ടാ​ക്ക​ണ​മെ​ന്ന് അ​നു​യാ​യി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. നി​ല​വി​ലെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ നൈ​നാ​ർ നാ​ഗേ​ന്ദ്ര​ന്‍റെ ജ​ന്മ​നാ​ടായ തി​രു​ന​ൽ​വേ​ലി​യി​ലാ​ണ് അ​ണ്ണാ​മ​ലൈ യോ​ഗം ചേ​ർ​ന്ന​ത്.

അ​വി​ടെ​ത്ത​ന്നെ അ​ണ്ണാ​മ​ലൈ യോ​ഗം വി​ളി​ച്ച​ത് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ വെ​ല്ലു​വി​ളി​ക്കാ​നാ​ണെ​ന്നാ​ണ് നി​ഗ​മ​നം. ത​മി​ഴ്നാ​ട് ബി​ജെ​പി മു​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന അ​ണ്ണാ​മ​ലൈ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​ക​ളി​ൽ​നി​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഒ​ഴി​ഞ്ഞി​രു​ന്നു.

National

ഗൊ​ഗോ​യി​യു​ടെ ഭാ​ര്യ എ​ന്തി​ന് പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ച്ചു?; കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് അ​സം മു​ഖ്യ​മ​ന്ത്രി

ദി​സ്പൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ ഗൗ​ര​വ് ഗൊ​ഗോ​യി​ക്കും കു​ടും​ബ​ത്തി​നു​മെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ. ഗൊ​ഗോ​യി​യു​ടെ ഭാ​ര്യ എ​ലി​സ​ബ​ത്ത് കോ​ൾ​ബേ പ​ല​ത​വ​ണ പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്.

ഇ​തേ​ക്കു​റി​ച്ച് കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഹി​മ​ന്ത ബി​ശ്വ ശ​ർ​മ ആ​വ​ശ്യ​പ്പെ​ട്ടു. എ​ലി​സ​ബ​ത്തി​ന് പാ​ക്കി​സ്ഥാ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​സം സ​ർ​ക്കാ​ർ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. ആ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഹി​മ​ന്ത ബി​ശ്വ ശ​ർ​മ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ലി​സ​ബ​ത്ത് ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ പാ​ക്കി​സ്ഥാ​നു​മാ​യി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ര​ഹ​സ്യാ​ത്മ​ക​ത പു​ല​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ത്താ​രി അ​തി​ർ​ത്തി വ​ഴി​യാ​ണ് അ​വ​ർ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​യ​തെ​ന്നും ഗൊ​ഗോ​യി​യെ വി​വാ​ഹം ചെ​യ്‌​ത​ശേ​ഷം ഒ​മ്പ​തു​ത​വ​ണ പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​യെ​ന്നും ഹി​മ​ന്ത ആ​രോ​പി​ച്ചു.

Kerala

ഇ​രി​പ്പി​ട​ത്തെ ചൊ​ല്ലി ത​ർ​ക്കം; തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ കൂ​ട്ട​യ​ടി

തൃ​ശൂ​ർ: ഇ​രി​പ്പി​ട​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ കൂ​ട്ട​യ​ടി. ശ​നി​യാ​ഴ്ച​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ 13 കൗ​ൺ​സി​ല​ർ​മാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ പ​രി​ക്കേ​റ്റ മേ​യ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

ധ​വ​ള പ​ത്രം ഇ​റ​ക്കാ​നു​ള്ള ഭ​ര​ണ സ​മി​തി​യു​ടെ ശ്ര​മ​ത്തി​നി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ ഒ​രു​മി​ച്ചി​രി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നെ​തി​രെ ഇ​ട​തു​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ രം​ഗ​ത്തെ​ത്തി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​ട​തു​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​രെ പോ​ലീ​സ് പി​ന്നീ​ട് വി​ട്ട​യ​ച്ചു. പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു​വെ​ന്ന് മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ പ​റ​ഞ്ഞു.

Kerala

ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ്; പ്ര​തി​ഷേ​ധ മാ​ർ​ച്ചി​നു നേ​രെ സി​പി​എം ആ​ക്ര​മ​ണം

ക​ണ്ണൂ​ർ: ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പ് ന​ട​ത്തി​യ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ന​ട​ത്തി​യ മാ​ർ​ച്ചി​നു നേ​രെ സി​പി​എം ആ​ക്ര​മ​ണം. ര​ക്ത​സാ​ക്ഷി ഫ​ണ്ട് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സും ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി​യ​ത്.

സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​മ്പ​തു​പേ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ത​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ മ​റു​പ​ടി പ​റ​യാ​ൻ നേ​തൃ​ത്വം ത​യാ​റാ​ക​ണ​മെ​ന്ന് കു​ഞ്ഞി​കൃ​ഷ്ണ​ൻ ആ​വ​ർ​ത്തി​ച്ചു. അ​തേ​സ​മ​യം പ​യ്യ​ന്നൂ​ർ മേ​ഖ​ല​യി​ൽ കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ വ്യാ​പ​ക​മാ​യി സി​പി​എം പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​ട്ടു​ണ്ട്.

പ്രാ​ദേ​ശി​ക വി​ഭാ​ഗീ​യ​ത​യു​ടെ പേ​രി​ൽ പാ​ർ​ട്ടി​യെ ഒ​റ്റു​കൊ​ടു​ത്ത് വി​ശു​ദ്ധ​നാ​കാ​നാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് നേ​തൃ​ത്വം പ​റ​യു​ന്ന​ത്. സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ആ​രോ​പ​ണം കൊ​ണ്ടു​വ​ന്ന​തി​ൽ ത​നി​ക്ക് തെ​റ്റു​പ​റ്റി​യെ​ന്ന് കു​ഞ്ഞി​കൃ​ഷ്ണ​ൻ ത​ന്നെ പാ​ർ​ട്ടി ക​മ്മി​റ്റി​യി​ൽ പ​റ​ഞ്ഞു​വ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ ന​ട​ത്തു​ന്നു​ണ്ട്.

ഇ​ത് വാ​സ്ത​വ​വി​രു​ദ്ധ​മാ​ണെ​ന്ന് കു​ഞ്ഞി​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി. ഫ​ണ്ട് ത​ട്ടി​പ്പ് ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ വീ​ഴ്ച സം​ഭ​വി​ച്ചെ​ന്നു​മാ​ണ് പാ​ർ​ട്ടി ജി​ല്ലാ നേ​തൃ​ത്വം പ​റ​യു​ന്ന​ത്.

 

 

Kerala

ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ഗ​ണ​ഗീ​തം പാ​ടി; സി​പി​എം, ബി​ജെ​പി സം​ഘ​ർ​ഷം

ക​ണ്ണൂ​ർ: ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ ആ​ർ​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം - ബി​ജെ​പി സം​ഘ​ർ​ഷം. ക​ണ്ണാ​ടി​പ്പ​റ​മ്പ് ശ്രീ ​മു​ത്ത​പ്പ​ൻ ക്ഷേ​ത്രം പ്ര​തി​ഷ്‌​ഠാദി​ന മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഗാ​ന​മേ​ള​യ്ക്കി​ടെ​യാ​ണ് സം​ഭ​വം.

ഗ​ണ​ഗീ​തം പാ​ടി​യ​തോ​ടെ ര​ണ്ട് സി​പി​എം പ്ര​വ​ർ​ത്ത​ർ സ്റ്റേ​ജി​ലേ​ക്ക് ക​യ​റി പാ​ട്ട് പാ​ട്ട് നി​ർ​ത്തി​വ​യ്പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ മ​റ്റു ചി​ല​ർ എ​ത്തി ഇ​യാ​ളെ സ്‌​റ്റേ​ജി​ൽ​നി​ന്നു പി​ടി​ച്ചു മാ​റ്റി. ഉ​ന്തും ത​ള്ളു​മാ​യ​തോ​ടെ പാ​ട്ട് നി​ർ​ത്തി​വ​ച്ചു.

പി​ന്നാ​ലെ വേ​ദി​ക്ക് സ​മീ​പം ഇ​രു വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യു​മു​ണ്ടാ​യി. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ക​യാ​ണ്.

 

National

മുംബൈയിൽ ബിജെപി മേയർ ഉണ്ടാകുന്നതിൽ ഷിൻഡെയ്ക്കു താത്പര്യമില്ലെന്ന് റൗത്

മും​​​ബൈ: മും​​​ബൈ​​​യി​​​ൽ ബി​​​ജെ​​​പി മേ​​​യ​​​ർ ഉ​​​ണ്ടാ​​​കു​​​ന്ന​​​തി​​​ൽ ഏ​​​ക്നാ​​​ഥ് ഷി​​​ൻ​​​ഡെ​​​യ്ക്കും അ​​​നു​​​യാ​​​യി​​​ക​​​ൾ​​​ക്കും താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്ന് ശി​​​വ​​​സേ​​​ന (ഉ​​​ദ്ധ​​​വ്) നേ​​​താ​​​വ് സ​​​ഞ്ജ​​​യ് റൗ​​​ത്. ചാ​​​ക്കി​​​ട്ടു​​​പി​​​ടി​​​ത്തം ഭ​​​യ​​​ന്ന് ഷി​​​ൻ​​​ഡെ​​​പ​​​ക്ഷ കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രെ ഹോ​​​ട്ട​​​ലി​​​ലേ​​​ക്കു മാ​​​റ്റി​​​യി​​​രു​​​ന്നു.

തി​​​ര​​​ശ്ശീ​​​ല​​​യ്ക്കു പി​​​ന്നി​​​ൽ പ​​​ല​​​തും സം​​​ഭ​​​വി​​​ക്കു​​​മെ​​​ന്ന് റൗ​​​ത് പ​​​റ​​​ഞ്ഞു. "ഷി​​​ൻ​​​ഡെ​​​പ​​​ക്ഷ​​​ത്തെ ഭൂ​​​രി​​​ഭാ​​​ഗം കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രും ബാ​​​ൽ താ​​​ക്ക​​​റെ സ്ഥാ​​​പി​​​ച്ച പാ​​​ർ​​​ട്ടി​​​യു​​​ടെ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന​​​ന്നു. മും​​​ബൈ​​​യി​​​ൽ ബി​​​ജെ​​​പി മേ​​​യ​​​റു​​​ണ്ടാ​​​കു​​​ന്ന​​​തു ഷി​​​ൻ​​​ഡെ​​​പോ​​​ലും ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ല. കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രെ ഹോ​​​ട്ട​​​ലി​​​ൽ പൂ​​​ട്ടി​​​യി​​​ട്ടാ​​​ലും സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ അ​​​യ​​​യ്ക്കാ​​​നും സ്വീ​​​ക​​​രി​​​ക്കാ​​​നും വ്യ​​​ത്യ​​​സ്ത മാ​​​ർ​​​ഗ​​​ങ്ങ​​​ളു​​​ണ്ട്' -റൗ​​​ത് പ​​​റ​​​ഞ്ഞു.

ബ്രി​​​ഹ​​​ൻ മും​​​ബൈ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഷി​​​ൻ​​​ഡെ​​​പ​​​ക്ഷ ശി​​​വ​​​സേ​​​ന​​​യ്ക്ക് 29 അം​​​ഗ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. ബി​​​ജെ​​​പി​​​ക്ക് 89 അം​​​ഗ​​​ങ്ങ​​​ളു​​​ണ്ട്. ഭ​​​ര​​​ണം ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ ഷി​​​ൻ​​​ഡെ​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ വേ​​​ണം. ര​​​ണ്ടു ക​​​ക്ഷി​​​ക​​​ൾ ചേ​​​ർ​​​ന്നാ​​​ലും 118 പേ​​​രു​​​ടെ പി​​​ന്തു​​​ണ​​​യാ​​​കും.

മൂ​​​ന്ന് അം​​​ഗ​​​ങ്ങ​​​ളു​​​ള്ള എ​​​ൻ​​​സി​​​പി (അ​​​ജി​​​ത്) ബി​​​ജെ​​​പി​​​യെ പി​​​ന്തു​​​ണ​​​ച്ചേ​​​ക്കും. 227 അം​​​ഗ കൗ​​​ൺ​​​സി​​​ലി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു വേ​​​ണ്ട​​​ത് 114 പേ​​​രു​​​ടെ പി​​​ന്തു​​​ണ​​​യാ​​​ണ്. പ്ര​​​തി​​​പ​​​ക്ഷ​​​ത്ത് 65 അം​​​ഗ​​​ങ്ങ​​​ളു​​​ള്ള ഉ​​​ദ്ധ​​​വ് പ​​​ക്ഷ ശി​​​വ​​​സേ​​​ന​​​യാ​​​ണ് വ​​​ലി​​​യ ക​​​ക്ഷി. സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ എം​​​എ​​​ൻ​​​എ​​​സ് ആ​​​റി​​​ട​​​ത്തു വി​​​ജ​​​യി​​​ച്ചു.

കോ​​​ൺ​​​ഗ്ര​​​സ്-24, എ​​​ഐ​​​എം​​​ഐ​​​എം-8, സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി-2 എ​​​ൻ​​​സി​​​പി (ശ​​​ര​​​ദ് പ​​​വാ​​​ർ)-1 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ അം​​​ഗ​​​ബ​​​ലം. പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് 106 അം​​​ഗ​​​ങ്ങ​​​ളു​​​ണ്ട്. എ​​​ട്ടു പേ​​​രു​​​ടെ പി​​​ന്തു​​​ണ​​​കൂ​​​ടി ല​​​ഭി​​​ച്ചാ​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് അ​​​ധി​​​കാ​​​രം പി​​​ടി​​​ക്കാ​​​നാ​​​കും.

Sports

വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യി​ട്ടി​ല്ല; വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി സ​ജി ചെ​റി​യാ​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ല​പ്പു​റ​ത്തും കാ​സ​ർ​ഗോ​ഡും തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച​വ​രു​ടെ പേ​രു​ക​ള്‍ നോ​ക്കി​യാ​ല്‍ വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണ​മു​ണ്ടോ​യെ​ന്ന് അ​റി​യാ​മെ​ന്ന പ്ര​സ്താ​വ​ന​യി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി സ​ജി ചെ​റി​യാ​ൻ. താ​ൻ വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യി​ട്ടി​ല്ല.​രാ​ഷ്ട്രീ​യ ധ്രു​വീ​ക​ര​ണം ഉ​ണ്ടാ​കു​മ്പോ​ഴു​ള്ള അ​പ​ക​ട​ത്തെ​ക്കു​റി​ച്ചാ​ണ് പ​റ​ഞ്ഞ്.

അ​ത് ചി​ല​ർ വ​ള​ച്ചൊ​ടി​ച്ചു. മു​സ്‌​ലിം ഭൂ​രി​പ​ക്ഷ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​സ്‌​ലിം ലീ​ഗ് ജ​യി​ക്കു​ന്നു. ഹി​ന്ദു ഭൂ​രി​പ​ക്ഷ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ബി​ജെ​പി വി​ജ​യി​ക്കു​ന്നു. ഇ​തു​പോ​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ ഭാ​വി​ക്ക് അ​പ​ക​ട​മാ​ണെ​ന്നാ​ണ് താ​ൻ ഉ​ദ്ദേ​ശി​ച്ച​ത്.

ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ തീ​വ്ര വ​ർ​ഗീ​യ​ത പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ വി​ജ​യി​ക്കു​ന്ന അ​പ​ക​ട​മാ​ണ് ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. സ​മൂ​ഹ​ത്തി​ല്‍ ചേ​രി​തി​രി​വ് ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ല്‍ ആ​രും അ​ഭി​പ്രാ​യം പ​റ​യാ​ന്‍ പാ​ടി​ല്ല. അ​ങ്ങ​നെ വ​രു​മ്പോ​ള്‍ അ​പ്പു​റ​ത്തും ഇ​പ്പു​റ​ത്തു​മൊ​ക്കെ സം​ഘ​ടി​ക്കും. അ​ത് കേ​ര​ള​ത്തി​ല്‍ അ​പ​ക​ടം ഉ​ണ്ടാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി; ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന് എ​സ്. രാ​ജേ​ന്ദ്ര​ൻ

ഇ​ടു​ക്കി: സി​പി​എ​മ്മി​ന്‍റെ മു​തി​ർ​ന്ന നേ​താ​വും മു​ൻ ദേ​വി​കു​ളം എം​എ​ൽ​എ​യു​മാ​യ എ​സ്.​രാ​ജേ​ന്ദ്ര​ൻ ബി​ജെ​പി​യി​ലേ​ക്ക്. രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്നും ബി​ജെ​പി നേ​താ​ക്ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം മൂ​ന്നാ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ‌‌‌‌പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എ.​രാ​ജ​യെ തോ​ൽ​പി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​രോ​പി​ച്ചു പാ​ർ​ട്ടി​യി​ൽ നി​ന്നു രാ​ജേ​ന്ദ്ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് അ​ദ്ദേ​ഹം പാ​ർ​ട്ടി​ക്കെ​തി​രെ തി​രി​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യ്ക്കു​വേ​ണ്ടി അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ബി​ജെ​പി അം​ഗ​ത്വ​മെ​ടു​ത്താ​ലും അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2006 മു​ത​ൽ 2021 വ​രെ തു​ട​ർ​ച്ച​യാ​യ 15 വ​ർ​ഷം അ​ദ്ദേ​ഹം ദേ​വി​കു​ളം മ​ണ്ഡ​ല​ത്തെ പ്രതിനിധീകരിച്ചിരുന്നു. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ രാ​ജേ​ന്ദ്ര​നെ ബി​ജെ​പി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തി​രു​ന്നു.

ത​മി​ഴ് കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ അ​ധി​വ​സി​ക്കു​ന്ന ഇ​ടു​ക്കി ജി​ല്ല​യു​ടെ മ​ല​യോ​ര​ങ്ങ​ളി​ൽ സ്വാ​ധീ​ന​മു​ള്ള മ​റ്റ് പാ​ർ​ട്ടി നേ​താ​ക്ക​ളെ ബി​ജെ​പി​യി​ൽ എ​ത്തി​ക്കാ​ൻ കു​റ​ച്ചു​നാ​ളാ​യി അ​വ​ർ ശ്ര​മി​ച്ചു​വ​രു​ക​യാ​ണ്.

 

 

Kerala

ജെ.​ബി.​ കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പൂ​ർ​ണ​രൂ​പ​ത്തി​ൽ പു​റ​ത്തു​വി​ട​ണം: ബി​ജെ​പി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് പൂ​​​ർ​​​ണ​​​രൂ​​​പ​​​ത്തി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് ഷോ​​​ണ്‍ ജോ​​​ർ​​​ജ്.

പാ​​​ലൊ​​​ളി ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ട് 28 ദി​​​വ​​​സം​​​കൊ​​​ണ്ടു ന​​​ട​​​പ്പാ​​​ക്കി​​​യ​​​വ​​​രാ​​​ണ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് 33 മാ​​​സ​​​മാ​​​യി പൂ​​​ഴ്ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ കോ​​​ണ്‍​ഗ്ര​​​സി​​​നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ യാ​​​തൊ​​​രു ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യു​​​മി​​​ല്ലെ​​​ന്നും ഷോ​​​ണ്‍ ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു.

വി​​​വ​​​രാ​​​വ​​​കാ​​​ശം കൊ​​​ടു​​​ത്തി​​​ട്ടു​​​പോ​​​ലും വ്യ​​​ക്ത​​​മാ​​​യ മ​​​റു​​​പ​​​ടി ല​​​ഭി​​​ക്കു​​​ന്നി​​​ല്ല. വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ പ​​​ഠ​​​ന​​​ത്തി​​​നു വി​​​ട്ടി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന ഒ​​​ഴു​​​ക്ക​​​ൻ മ​​​റു​​​പ​​​ടി​​​യാ​​​ണു​​​ള്ള​​​ത്.

റി​​​പ്പോ​​​ർ​​​ട്ടി​​​ലെ 222 നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കി​​​യെ​​​ന്നാണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു തൊ​​​ട്ടു​​​മു​​​ന്പാ​​​യു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം. ഇ​​​തു കാ​​​പ​​​ട്യ​​​മാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​യു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കി​​​യ​​​തി​​​ലൂ​​​ടെ ക്രൈ​​​സ്ത​​​വ ജ​​​ന​​​വി​​​ഭാ​​​ഗ​​​ത്തി​​​ന് എ​​​ന്തു നേ​​​ട്ട​​​മാ​​​ണു​​​ണ്ടാ​​​യ​​​തെ​​​ന്നു​​​കൂ​​​ടി വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും ഷോ​​​ണ്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

സം​സ്ഥാ​ന​ത്ത് 15 ട്രെ​യി​നു​ക​ൾ​ക്ക് പു​തി​യ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു

കൊ​ല്ലം: സം​സ്ഥാ​ന​ത്ത് 15 ട്രെ​യി​നു​ക​ൾ​ക്ക് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ പു​തു​താ​യി സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് അ​യ​ച്ച ക​ത്തി​ലാ​ണ് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.​ തീ​യ​തി ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും സ്റ്റോ​പ്പു​ക​ൾ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ലാ​കും.

അ​തേ​സ​മ​യം കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്ത​ലാ​ക്കി​യ സ്റ്റോ​പ്പു​ക​ളാ​ണ് പു​നഃ​സ്ഥാ​പി​ക്കു​ന്ന​തെ​ന്ന് ഫ്ര​ണ്ട്സ് ഓ​ൺ റെ​യി​ൽ​സ് അ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 16127, 16128 ചെ​ന്നൈ എ​ഗ്‌​മോ​ർ - ഗു​രു​വാ​യൂ​ർ എ​ക്‌​സ്പ്ര​സി​ന് അ​മ്പ​ല​പ്പു​ഴ​യി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു.

16325, 16325 നി​ല​മ്പൂ​ർ റോ​ഡ് - കോ​ട്ട​യം എ​ക്‌​സ്പ്ര​സ് തു​വ്വൂ​ർ, വ​ല​പ്പു​ഴ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ർ​ത്തും. 16327, 16328 മ​ധു​രൈ-​ഗു​രു​വാ​യൂ​ർ എ​ക്‌​സ്പ്ര​സ് ചെ​റി​യ​നാ​ട് സ്‌​റ്റേ​ഷ​നി​ലും 16334 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ - വെ​രാ​വ​ൽ എ​ക്‌​സ്പ്ര​സി​ന് പ​ര​പ്പ​ന​ങ്ങാ​ടി, വ​ട​ക​ര സ്‌​റ്റേ​ഷ​നു​ക​ളി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു.

16336 നാ​ഗ​ർ​കോ​വി​ൽ - ഗാ​ന്ധി​ധാം പ്ര​തി​വാ​ര എ​ക്‌​സ്പ്ര​സ് പ​ര​പ്പ​ന​ങ്ങാ​ടി സ്റ്റേ​ഷ​നി​ലും 16341 ഗു​രു​വാ​യൂ​ർ - തി​രു​വ​ന​ന്ത​പു​രം ഇ​ന്റ​ർ​സി​റ്റി എ​ക്‌​സ്പ്ര​സി​ന് പൂ​ങ്കു​ന്നം സ്റ്റേ​ഷ​നി​ൽ സ്‌​റ്റോ​പ്പ് ഉ​ണ്ടാ​കും.16366 നാ​ഗ​ർ​കോ​വി​ൽ - കോ​ട്ട​യം എ​ക്‌​സ്പ്ര​സ് ധ​നു​വ​ച്ച​പു​രം സ്റ്റേ​ഷ​നി​ൽ നി​ർ​ത്തും.

16609 തൃ​ശൂ​ർ - ക​ണ്ണൂ​ർ എ​ക്‌​സ്പ്ര​സ് ക​ണ്ണൂ​ർ സൗ​ത്ത് സ്റ്റേ​ഷ​നി​ലും 16730 പു​ന​ലൂ​ർ-​മ​ധു​രൈ എ​ക്‌​സ്പ്ര​സ് ബാ​ല​രാ​മ​പു​രം സ്റ്റേ​ഷ​നി​ലും നി​ർ​ത്തും.16791 തൂ​ത്തു​ക്കു​ടി - പാ​ല​ക്കാ​ട് പാ​ല​രു​വി എ​ക്‌​സ്പ്ര​സ് കി​ളി​കൊ​ല്ലൂ​ർ സ്റ്റേ​ഷ​നി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു.

19259 തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്(​കൊ​ച്ചു​വേ​ളി ) - ഭാ​വ്‌​ന​ഗ​ർ എ​ക്‌​സ്പ്ര​സ്, 22149, 22150 എ​റ​ണാ​കു​ളം - പൂ​ന്നൈ എ​ക്‌​സ്പ്ര​സ് എ​ന്നി​വ വ​ട​ക​ര സ്റ്റേ​ഷ​നി​ൽ നി​ർ​ത്തും.16309, 16310 എ​റ​ണാ​കു​ളം-​കാ​യം​കു​ളം മെ​മു​വി​ന് ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​നി​ൽ സ്റ്റോ​പ്പ് ഉ​ണ്ടാ​കും.

22475, 22476 ഹി​സാ​ർ - കോ​യ​മ്പ​ത്തൂ​ർ എ​ക്‌​സ്പ്ര​സ് തി​രൂ​രി​ലും 22651, 22652 ചെ​ന്നൈ സെ​ൻ​ട്ര​ൽ - പാ​ല​ക്കാ​ട് എ​ക്‌​സ്പ്ര​സ് കൊ​ല്ല​ങ്കോ​ട് സ്റ്റേ​ഷ​നി​ൽ നി​ർ​ത്തും. 66325, 66326 നി​ല​മ്പൂ​ർ റോ​ഡ് ഷൊ​ർ​ണൂ​ർ മെ​മു തു​വ്വൂ​ർ സ്റ്റേ​ഷ​നി​ൽ നി​ർ​ത്തു​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Kerala

ഇ​ന്ന​ലെ​യും പി​ണ​റാ​യി​യെ ന്യാ​യീ​ക​രി​ച്ച​യാ​ൾ; റെ​ജി ലൂ​ക്കോ​സി​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​ന​ത്തി​ൽ പ്ര​തി​ക​രി​ച്ച് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ഇ​ട​ത് സ​ഹ​യാ​ത്രി​ക​ൻ റെ​ജി ലൂ​ക്കോ​സി​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​ന​ത്തി​ൽ പ്ര​തി​ക​രി​ച്ച് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സി​പി​എം-​ബി​ജെ​പി ധാ​ര​ണ​യു​ടെ ഉ​ദാ​ഹ​ര​ണ​മാ​ണ് റെ​ജി ലൂ​ക്കോ​സി​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​ന​മെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഇ​ന്ന​ലെ​യും പി​ണ​റാ​യി വി​ജ​യ​നെ ന്യാ​യീ​ക​രി​ച്ച​യാ​ൾ ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും യു​ഡി​എ​ഫ് 100 സീ​റ്റു​ക​ൾ നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ മ​ന്ത്രി പി.​രാ​ജീ​വി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ​ക്കും ചെ​ന്നി​ത്ത​ല മ​റു​പ​ടി പ​റ​ഞ്ഞു.

പി. ​രാ​ജീ​വ്‌ ക​ഥ​യ​റി​യാ​തെ ആ​ട്ടം കാ​ണു​ക​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. ത​നി​ക്ക് ല​ഭി​ച്ച വി​വ​രം എ​സ്ഐ​ടി​ക്ക് കൈ​മാ​റു​ക മാ​ത്ര​മാ​ണ് ചെ​യ്‍​ത​ത്. ഡി. ​മ​ണി​ക്ക് എ​സ്ഐ​ടി ക്ലീ​ൻ ചി​റ്റ് കൊ​ടു​ത്ത​താ​യി അ​റി​യി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കാ​നാ​ണെ​ന്ന് പ​റ​ഞ്ഞ അ​ദ്ദേ​ഹം പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ർ​ച്ച് ബി​ഷ​പ്പി​നെ ക​ണ്ട​തി​ൽ തെ​റ്റൊ​ന്നു​മി​ല്ലെ​ന്നും, കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ര​ഹ​സ്യ സ്വ​ഭാ​വ​മി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

റെ​ജി ലൂ​ക്കോ​സി​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​നം; വ​ഴി​യാ​ത്ര​ക്കാ​ര​ന് എ​തി​ലേ​യും പോ​കാ​മെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി​യി​ൽ ചേ​ർ​ന്ന റെ​ജി ലൂ​ക്കോ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സി​പി​എം. റെ​ജി ലൂ​ക്കോ​സി​ന് പാ​ർ​ട്ടി​യു​മാ​യി ഒ​രു​ബ​ന്ധ​മി​ല്ലെ​ന്നും ഒ​രു​ബ​ന്ധ​വും ഇ​ല്ലാ​ത്ത​യാ​ളെ എ​ങ്ങ​നെ പു​റ​ത്താ​ക്കു​മെ​ന്നും സി​പി​എം കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ.​ര​ഘു​നാ​ഥ് ചോ​ദി​ച്ചു.

വ​ഴി​യാ​ത്ര​ക്കാ​ര​ന് എ​തി​ലേ​യും പോ​കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റെ​ജി ലൂ​ക്കോ​സ് സി​പി​എം അം​ഗ​മ​ല്ലെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യും പ​റ​ഞ്ഞു. ഇ​യാ​ൾ പാ​ർ​ട്ടി മെ​മ്പ​റൊ​ന്നു​മ​ല്ല. പാ​ർ​ട്ടി വ​ക്താ​ക്ക​ളാ​യി​ട്ട് അ​വ​രെ​യൊ​ന്നും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ചി​ല വി​ഷ​യ​ങ്ങ​ൾ വ​രു​മ്പോ​ൾ അ​വ​ർ​വ​ന്ന് സം​സാ​രി​ക്കു​ന്നു.

അ​ത്ര മാ​ത്ര​മേ​യു​ള്ളൂ. പാ​ർ​ട്ടി​യു​ടെ കാ​ലാ​കാ​ല​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ൽ എ​ത്ര​യോ​പേ​ർ അ​നു​കൂ​ലി​ക്കു​ന്നു. എ​ത്ര​യോ​പേ​ർ പ്ര​തി​കൂ​ലി​ക്കു​ന്നു. അ​നു​കൂ​ലി​ച്ച​വ​ർ ത​ന്നെ പ്ര​തി​കൂ​ലി​ച്ച് പി​ന്നെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തു​ന്നു​ണ്ട​ല്ലോ​യെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Latest News

Corehub Up